ADVERTISEMENT

മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ് യുജി ഞായറാഴ്ച നടക്കുന്നു. അവസാനവട്ട തയാറെടുപ്പിനൊപ്പം തന്നെ ഓർക്കേണ്ടതാണ് നീറ്റിൽ കർശനമായി പാലിക്കേണ്ട ഡ്രസ് കോഡും മറ്റു പരീക്ഷാ വ്യവസ്ഥകളും. പരീക്ഷാ ക്രമക്കേടുകൾ തടയാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്. വസ്ത്രത്തിലെ ചെറിയ ലോഹക്കൊളുത്ത് പോലും പ്രശ്നമായേക്കാം എന്നതിനാൽ ഏറെ ശ്രദ്ധ ആവശ്യം. 

 

neet-male-candidates-guidelines

1.15നു തന്നെ പരീക്ഷാർഥികൾ സീറ്റിൽ എത്തിയിരിക്കണം. 1.30നു ശേഷം ഹാജരാകുന്നവരെ ഒരുകാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല. അതേസമയം, മതാചാര പ്രകാരമുള്ള ഇളവുകൾ ആവശ്യമുള്ളവർ 12.30നു മുൻപെങ്കിലും എത്തണം. മെഡിക്കൽ കാരണങ്ങളാലുള്ള ഇളവുകൾ അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നതിനു മുൻപ് എൻടിഎയുമായി ബന്ധപ്പെട്ടവർക്കു മാത്രം.    

 

ആൺകുട്ടികൾ

 ഇളംനിറത്തിലുള്ള അരക്കൈ ഷർട്ട് / ടീഷർട്ട്.

 ഇളംനിറത്തിലുള്ള പാന്റ്സ്. ഇതിനു വലിയ ബട്ടൺ, സിബ്ബ്, ധാരാളം പോക്കറ്റുകൾ എന്നിവ പാടില്ല.

 കുർത്ത, പൈജാമ എന്നിവ അനുവദിക്കില്ല.

 വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പ് എന്നിവ ആകാം. ഷൂ പാടില്ല.

 വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ പാടില്ല.

 ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.

 

പെൺകുട്ടികൾ

 ഇളംനിറത്തിലുള്ള അരക്കൈ ചുരിദാർ, ടീഷർട്ട്. 

 ഇളം നിറത്തിലുള്ള സൽവാർ, ജീൻസ്, ലെഗ്ഗിങ്സ്.

വസ്ത്രത്തിൽ വലിയ ബട്ടൺ, ബാഡ്ജ്, ഫ്ലോറൽ പ്രിന്റിങ് എന്നിവ പാടില്ല.

 വള്ളിച്ചെരിപ്പോ സ്ലിപ്പറോ ആകാം. ഷൂ, ഹൈഹീൽ ചെരിപ്പ് എന്നിവ പാടില്ല.

 ഷാളോ ദുപ്പട്ടയോ പാടില്ല.

neet-male-must-have-guidelines

മുസ്‌ലിം പെൺകുട്ടികൾക്കു മതാചാര പ്രകാരമുള്ള ശിരോവസ്ത്രം, ബുർഖ എന്നിവ ധരിക്കാം. എന്നാൽ ഇവർ മതിയായ പരിശോധനയ്ക്കായി 12.30നു മുൻപ് എത്തണം.

 മോതിരം, കമ്മൽ, ചെയിൻ, മൂക്കുത്തി, വാച്ച്, ബ്രേസ്‌ലെറ്റ് തുടങ്ങിയവ ഒഴിവാക്കണം. 

 ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.

 

നിർബന്ധമായും വേണ്ടത്

neet-male-dont-have-guidelines

പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്

തിരിച്ചറിയൽ രേഖ

പാസ്പോർട്ട് സൈസ് ഫോട്ടോ

 

പോസ്റ്റ് കാർഡ് സൈസ് (4 ഇഞ്ച് X 6 ഇഞ്ച്) കളർ ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്). ഇത് അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പ്രഫോർമയിൽ ഒട്ടിച്ചിരിക്കണം. 

 

നിർബന്ധമായും ഒഴിവാക്കേണ്ടവ

 ഡോക്ടർ നിർദേശിച്ച കണ്ണടയോ ലെൻസോ ധരിക്കുന്നതിനു തടസ്സമില്ലെങ്കിലും സൺഗ്ലാസ് ഒഴിവാക്കണം.

 കടലാസ് ഷീറ്റ്, കടലാസ് കഷണങ്ങൾ, ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ, സ്കാനർ

 മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, മൈക്രോചിപ്

 വോലറ്റ്, ഹാൻഡ് ബാഗ്, ക്യാമറ

 പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ, വാട്ടർ ബോട്ടിൽ. (പ്രമേഹമുള്ള വിദ്യാർഥികൾക്കു മുൻകൂർ അനുവാദമുണ്ടെങ്കിൽ ഷുഗർ ടാബ്‌ലറ്റ്സ്, പഴങ്ങൾ, സുതാര്യമായ വാട്ടർബോട്ടിലിൽ വെള്ളം എന്നിവ കൊണ്ടുവരാൻ അനുവാദമുണ്ട്). 

 

English Summary: NEET Dress Code

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com