ADVERTISEMENT

പൊതുമേഖലാ ബാങ്കുകളിലെ 1828 സ്‌പെഷലിസ്‌റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി 23. www.ibps.in 

 

തസ്തിക തിരിച്ചുള്ള ഒഴിവ്

∙ അഗ്രികൾചർ ഫീൽഡ് ഓഫിസർ 
(സ്കെയിൽ–1)– 884 

∙ മാർക്കറ്റിങ് ഓഫിസർ (സ്കെയിൽ–1)– 535 

∙ ഐടി ഓഫിസർ (സ്കെയിൽ–1)– 220 

∙ രാജ്ഭാഷ അധികാരി (സ്കെയിൽ–1)– 84 

∙ എച്ച്ആർ/പഴ്‌സനേൽ ഓഫിസർ (സ്കെയിൽ–1)– 61 

∙ ലോ ഓഫിസർ (സ്കെയിൽ–1)–44. 

 

ഒഴിവുകൾ വർധിച്ചേക്കാം. 2023 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്.  

 

ബാങ്കുകൾ ഇവ: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക്, സംവരണം എന്നിങ്ങനെ തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

 

പരീക്ഷാക്രമവും സിലബസും 

 

ഡിസംബർ 26നാണ് പ്രിലിമിനറി ഓൺലൈൻ പരീക്ഷ. കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 27) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ലോ ഓഫിസർ, രാജ്‌ഭാഷ അധികാരി തസ്‌തികകളിൽ റീസണിങ്, ഇംഗ്ലിഷ്, ജനറൽ അവെയർനെസ് (വിത്ത് സ്‌പെഷൽ റഫറൻസ് ടു ബാങ്കിങ് ഇൻഡസ്‌ട്രി) എന്നീ വിഷയങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും. മറ്റു തസ്‌തികകളിൽ റീസണിങ്, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽനിന്നാകും ചോദ്യങ്ങൾ. ജനുവരി 3നാണു മെയിൻ പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലും തുടർന്നുള്ള ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. 

 

ശ്രദ്ധിക്കാൻ

ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. കംപ്യൂട്ടർ പരിജ്ഞാനം വേണം. ഐടി ഓഫിസർ ഒഴികെയുള്ള തസ്‌തികകളിലേക്കുള്ള അപേക്ഷകർക്കു കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ / ഡിഗ്രി യോഗ്യത വേണം. അല്ലെങ്കിൽ ഹൈസ്‌കൂൾ / കോളജ് / ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ / ഐടി പഠിച്ചിരിക്കണം. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യതാ വിശദാംശങ്ങൾ സൈറ്റിൽ. പ്രായപരിധി 20– 30. അർഹർക്ക് ഇളവുണ്ട്. 

 

Content Summary : Public Sector Bank Specialist Officer Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com