ADVERTISEMENT

കോവിഡ്19 ഭീഷണി നിലനിൽക്കെത്തന്നെ 2019 ൽ 109 ലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യ സന്ദർശിച്ചു. ഹോട്ടലുകൾ, യാത്രാസംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിലെ സാമ്പത്തികപ്രവർത്തനങ്ങൾക്ക് വിദേശ സഞ്ചാരികൾ ഊർജം പകരുന്നു. വിദേശനാണയശേഖരം വിപുലമാക്കുകയും ചെയ്യുന്നു. അന്യരാജ്യക്കാരെ വിസ്മയിപ്പിക്കുന്ന വൈവിധ്യം ഇന്ത്യയിലെ സാംസ്കാരികപൈതൃകത്തിനുണ്ട്. അത് നമ്മുടെ സമ്പദ്‌വികസനത്തിന് തുണയേകാനും വഴിവയ്ക്കുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകസ്ഥാനം ടൂറിസത്തിനുണ്ട്. 2019ൽ കേരളം സന്ദർശിച്ച വിദേശ/ആഭ്യന്തര ടൂറിസ്റ്റുകൾ 196 ലക്ഷമാണ്.

 

സാധ്യതകൾ ഏറെ 

 

പരിസ്ഥിതിക്കു പ്രാധാന്യം നൽകുന്ന ഇക്കോ ടൂറിസം, തീർഥാടന യാത്രകളിലെ സഞ്ചാരസാധ്യതകൾ, സാംസ്കാരിക ടൂറിസം, മെഡിക്കൽ ടൂറിസം, അ‍‍ഡ്വഞ്ചർ ടൂറിസം, ക്രൂസ് ടൂറിസം (ജലാശയ വിനോദയാത്ര), ഫിലിം ടൂറിസം, ബിസിനസ് ടൂറിസം, പക്ഷിനിരീക്ഷണ ടൂറിസം, എസ്കോർട്ടഡ് ടൂർ, വ്യവസായ ടൂറിസം, ഫാഷൻ ടൂറിസം, മ്യൂസിക് ടൂറിസം, ഹണിമൂൺ ടൂറിസം, മോട്ടർ സൈക്കിൾ ടൂറിസം, സാഹിത്യ ടൂറിസം, സ്പോട്സ് ടൂറിസം എന്നിങ്ങനെ അസംഖ്യം മുഖങ്ങൾ ഇപ്പോൾ വിനോദസഞ്ചാരത്തിനുണ്ട്. ഓരോന്നിനും ചേർന്ന സൗകര്യങ്ങൾ ഫലപ്രദമായി ഒരുക്കുന്നതു കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കും. 

 

പഠനവഴികൾ പലത്

 

ഇത്രയേറെ ടൂറിസ്റ്റുകളെത്തുമ്പോൾ അവർക്കു തൃപ്തികരമായ സേവനം നൽകാൻ പല മേഖലകളിലും പരിശീലനം നേടിയവർ ആവശ്യമാണ്. ഹോട്ടൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിശീലനം സുപ്രധാനമാണ്. ഇതിനു പുറമേയുള്ള ചില പരിശീലനസൗകര്യങ്ങൾ കാണുക.

 

∙IITTM-Indian Institute of Tourism & Travel Management (www.iittm.ac.in): ഗ്വാളിയർ, ഭുവനേശ്വർ, നോയിഡ, നെല്ലൂർ, ഗോവ, ബുദ്ധഗയ, ഷില്ലോങ് എന്നിവിടങ്ങളിൽ ക്യാംപസുകളുമുണ്ട്. ബിബിഎ, എംബിഎ, പിഎച്ച്ഡി എന്നിവയ്ക്കു പുറമേ ഹ്രസ്വകാല പ്രോഗ്രാമുകളുണ്ട്. ബിബിഎ പ്രവേശനത്തിനു പ്ലസ് ടുക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ടെസ്റ്റ് എഴുതണം. എംബിഎ പ്രവേശനത്തിന് MAT, CAT, CMAT, XAT, ATMA, GMAT അഥവാ ഇൻസ്റ്റിറ്റ്യൂുട്ടിന്റെ ടെസ്റ്റിൽ യോഗ്യത തെളിയിക്കണം.

∙KITTS-Kerala Institute of Tourism and Travel Studies, Thycaud, Thiruvananthapuram (www.kittsedu.org): 1 year PG Diploma in Public Relations in Tourism/2 year MBA (Travel & Tourism)/3 year BBA (Tourism Management)/6 month Diploma in Airport Operations/6 month Diploma in Logistics Management/9 Week State Level Guide Training Program/4 Week Local Level Guide Training Program/Short Speciality Certificate Programme in Flora & Fauna Focussed Trekking

∙Pondicherry University: MBA Tourism & Travel Management

∙University of Kerala: BCom Commerce & Tourism and Travel Management (in 12 affiliated colleges)

∙MG University, Kottayam–School of Tourism Studies: Master of Tourism & Travel Management; PhD Tourism. കൂടാതെ അഫിലിയേറ്റഡ് കോളജുകളിൽ BA Tourism & Travel Management/BCom Tourism/BCom Travel &Tourism/BVoc Travel & Hosopitality/Bachelor of Tourism Studies/MSc Hotel Management & Tourism. 

∙University of Calicut: BA Travel &Tourism Management / BA Tourism & Hotel Management/Master of Travel & Tourism Management. 

∙Kannur Universirty: Bachelor of Tourism & Travel  Management/BBA (Tourism & Travel Management)

∙Durgapur Society of Culinary Skills & Management Sciences, Durgapur, West Bengal: 3year BSc Hotel Management & Tourism/BBA Hospitality & Tourism Management/2 year Diploma Hotel Management and Catering Technology after 12th, MSc Hotel Management/MSc Tourism/MBA Hotel Management & Tourism/1 year PG Dip in Hotel Management after any Degree. 

∙IATA (www.iata.org) Travel & Tourism Courses : Passenger Fares & Ticketing (Basic/ Intermediate)/Passenger Proration. 

 

Content Summary : Career Opportunities In Travel And Tourism Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com