ADVERTISEMENT

സായുധസേനകളിൽ പ്രവർത്തിച്ചവരുടെയും പ്രവർത്തിക്കുന്നവരുടെയും ആശ്രിതരിൽ ഈ വർഷം നീറ്റ്– യുജി യോഗ്യത നേടിയവർക്കായി എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. ഡിഫൻസ് ക്വോട്ടയിൽ കേന്ദ്രസർക്കാർ നോമിനികളായിട്ടാണ് പ്രവേശനം. 

 

യുദ്ധത്തിൽ വീരമൃത്യുവരിച്ചവർ, അംഗവൈകല്യം സംഭവിച്ചവർ, സൈനിക സേവനം കാരണം മരിച്ചവർ, ധീരതയ്ക്കുള്ള സൈനിക ബഹുമതി നേടിയവർ തുടങ്ങി ഇപ്പോൾ സേവനം നടത്തുന്നവർ വരെ 9 വിഭാഗങ്ങളിലുള്ളവരുടെ ആശ്രിതരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കും. കഴിഞ്ഞ വർഷം ഈ രീതിയിൽ 37 പേർക്ക് എംബിബിഎസിനും 3 പേർക്കു ബിഡിഎസിനും സിലക്‌ഷൻ ലഭിച്ചിരുന്നു. 

 

598 - 129 റേഞ്ചിൽ നീറ്റ് സ്കോർ ലഭിച്ചവർ. കേന്ദ്രീയ സൈനിക ബോർഡിന്റെ https://ksb.gov.in എന്ന സൈറ്റിലെ ‘ബെനിഫിറ്റ്സ്’ ലിങ്കിൽ പൂർണവിവരങ്ങളും അപേക്ഷാരീതിയുമുണ്ട്. 

 

നിർദിഷ്ട ഓഫിസർ നൽകിയ അർഹതാ സർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകൾ സഹിതം ഓൺലൈൻ അപേക്ഷ 30 വരെ സമർപ്പിക്കാം. ഫോൺ : 011-26192360, jd.cksb-mod@gov.in.

 

Content Summary : Department of Ex-Servicemen Welfare Ministery Of Defence Invites Application For MBBS,BDS Seats In Defence Quota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com