ജോലിയിൽ മിടുക്കരാകാൻ വേണം അപ്സ്കില്ലിങ്, പ്രൊഫഷണലുകൾ ഉറപ്പായും പഠിച്ചിരിക്കേണ്ട കോഴ്സുകൾ ഇവ

HIGHLIGHTS
  • ലക്ഷ്യം ഐടി, ബിസിനസ്, സിവിൽ/ ആർക്കിടെക്ചർ മേഖലകളിലുള്ളവർ.
  • സ്കിൽ വർധിപ്പിക്കാൻ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളുമായി ‘അസാപ് ’
skilling
SHARE

Skilling & upskilling – തൊഴിൽമേഖലയിൽ ഇന്ന് ഏറ്റവും വിലയേറിയ വാക്കുകൾ. വിദ്യാർഥികൾക്കു പുസ്തകത്തിലെ അറിവു മാത്രം പോരാ, അതു ജോലിയിൽ പ്രതിഫലിപ്പിക്കാനുള്ള പ്രായോഗിക ധാരണയും വേണമെന്ന കാര്യം ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ ‘സ്കില്ലിങ്’ വിദ്യാർഥികൾക്കു മാത്രമല്ല വേണ്ടത്. നിലവിൽ ജോലി ചെയ്യുന്ന പ്രഫഷനലുകളും ‘അപ്സ്കില്ലിങ്ങി’ലൂടെ സ്വയം പുതുക്കേണ്ടതുണ്ട്.

ഇരു കൂട്ടരെയും മനസ്സിൽ കണ്ടുകൊണ്ടാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്ഥാപനമായ ‘അസാപ്’ (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) 7 പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നത്. ഐടി, ബിസിനസ്, സിവിൽ/ ആർക്കിടെക്ചർ മേഖലകളിലായുള്ള കോഴ്സുകളെല്ലാം ഓൺലൈനിലാണ്.

സോഫ്റ്റ്‌വെയർ ടെസ്റ്റിങ്

സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങിൽ താൽപര്യമുള്ള എൻജിനീയറിങ് വിദ്യാർഥികൾക്കും ഐടി പ്രഫഷനലുകൾക്കുമായി 4 കോഴ്സുകൾ. ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐടി സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ട്രെയിനിങ് സെന്ററായ ബ്രൈറ്റസ്റ്റ് ആണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

i) എഐയു സർട്ടിഫൈഡ് ടെസ്റ്റർ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 
(24 മണിക്കൂർ)

ii) ഐസ്ടിബിക്യു സിടിഎഫ്എൽ –സർട്ടിഫൈഡ് ഫൗണ്ടേഷൻ ലെവൽ ടെസ്റ്റർ (24 മണിക്കൂർ)

iii) സർട്ടിഫൈഡ് സെലിനിയം എൻജിനീയർ കൊഴ്‌സ് (24 മണിക്കൂർ)

iv) സിയു സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ (16 മണിക്കൂർ)

ബിസിനസ് അനലിസ്റ്റ് കോഴ്സ്

ഐടി മേഖലയും ബിസിനസും തമ്മിൽ ബന്ധിപ്പിക്കുന്നവരാണ് ബിസിനസ് അനലിസ്റ്റുകൾ. ബിസിനസ് മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുകയാണു ജോലി. ഐഐടി പാലക്കാ‌ടാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

യോഗ്യത: എൻജിനീയറിങ്, സയൻസ്, കൊമേഴ്സ്, ഇക്കണോമിക്സ് ബിരുദം. മാത്‌സ് ഒരു പേപ്പറായി പഠിച്ചിരിക്കണം. 

കോഴ്‌സ് ദൈർഘ്യം: 415 മണിക്കൂർ

ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ്

ഡിജിറ്റൽ മാർക്കറ്റിങ് പ്രാക്ടിഷണർ ആകുന്നതിനുള്ള ഓൺലൈൻ കോഴ്സാണിത്. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ് ട്രെയിനിങ് സെന്ററായ ഡിജിപെർഫോം ആണു സർട്ടിഫിക്കറ്റ് നൽകുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, എംബിഎ, പോളിടെക്നിക് ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന കംപ്യൂട്ടർ / ഇന്റർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിദ്യാർഥികൾക്കും അവസരമുണ്ട്. 

കോഴ്സ് ദൈർഘ്യം: 175 മണിക്കൂർ

ഓട്ടോഡെസ്ക് ബിഐഎം

നിർമാണ മേഖലയിൽ ഏറെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് ഓട്ടോഡെസ്ക്കിന്റെ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം). അതിനാൽത്തന്നെ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിദ്യാർഥികൾക്കും ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം. ഓട്ടോഡെസ്‌ക് ആണു സർട്ടിഫിക്കറ്റ് നൽകുന്നത്.

കോഴ്സ് ദൈർഘ്യം: 45 മണിക്കൂർ (30+ 15 പ്രോജക്ട്)

അവസാന തീയതി: നവംബർ 25

കൂടുതൽ വിവരങ്ങൾക്ക്

www.asapkerala.gov.in

Content Summary : What Is Skilling And Upskilling

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA