പത്തിൽ കൂടുതൽ പ്രസ്താവനാ ചോദ്യങ്ങൾ, അധികം കിട്ടുന്ന 15 മിനിറ്റ് : നെഗറ്റീവാകാതെ ഉപയോഗിക്കാം...

HIGHLIGHTS
 • ചില വാക്കുകൾ കാണാതിരിക്കാം, കൂട്ടത്തിൽപെടാത്തവ കൂട്ടത്തിൽപെടുന്നതാണെന്നു തോന്നിയേക്കാം
kerala-psc-examinations-exam-tips-by-mansoorali-kappungal
Photo Credit : Anton Brehov / Shutterstock.com
SHARE

പിഎസ്‌സി പരീക്ഷകളുടെ (Kerala PSC Examination) സമയം 15 മിനിറ്റ് കൂട്ടി ഒന്നര മണിക്കൂർ ആക്കിയിരിക്കുന്നു. നേരിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന രീതിക്കു പകരം പ്രസ്താവനകളും ജോടികളും തന്ന് ഉത്തരം കണ്ടെത്താനുള്ള ചോദ്യ പാറ്റേൺ ആണ് ഇപ്പോൾ പരീക്ഷകളിൽ കാണുന്നത്. ഇതുമൂലം ഉദ്യോഗാർഥികൾക്കു സമയം തികയുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് 15 മിനിറ്റ് അധികം അനുവദിച്ചത്. പത്തിൽ കൂടുതൽ പ്രസ്താവനാ ചോദ്യങ്ങൾ വരുമ്പോൾ ഒന്നുകിൽ സമയം തികയാതെ വരും, അല്ലെങ്കിൽ തിരക്കിട്ട് ഉത്തരമെഴുതി തെറ്റിച്ച് നെഗറ്റീവ് മാർക്ക് (Negative Mark) വാങ്ങും. ഈ സാഹചര്യത്തിലാണ് അധികം കിട്ടുന്ന 15 മിനിറ്റ് വിലപ്പെട്ടതാകുന്നത്.

 • മിക്ക ചോദ്യങ്ങളിലും ഏതെങ്കിലും ഒന്നോ രണ്ടോ പ്രസ്താവനകളെക്കുറിച്ച് ഉദ്യോഗാർഥിക്കു ധാരണയുണ്ടാകും. ഇത്തരം ചോദ്യങ്ങൾക്ക് സമയമെടുത്തു ഓപ്ഷൻ കൂടി നോക്കുമ്പോൾ മിക്കപ്പോഴും ഉത്തരം കിട്ടും.
   
 • ഇത്തരം ചോദ്യങ്ങൾ പരീക്ഷയുടെ അവസാന മിനിറ്റിലേക്കു വയ്ക്കാതെ, തുടക്കത്തിൽ തന്നെ നന്നായി ആലോചിച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. അവസാനത്തേക്കു നീക്കിവച്ചാൽ നാം സമ്മർദത്തിലാകും. ഇതോടെ തെറ്റായ പലതും ശരിയാണെന്നു തോന്നാം, ചില വാക്കുകൾ കാണാതിരിക്കാം, കൂട്ടത്തിൽപെടാത്തവ കൂട്ടത്തിൽപെടുന്നതാണെന്നു തോന്നിയേക്കാം. ഇത്തരം അബദ്ധങ്ങൾക്ക് ഇട കൊടുക്കരുത്.
   
 • പ്രസ്താവന രൂപത്തിലുള്ള ചോദ്യത്തിൽ ഒരു പ്രസ്താവന പോലും അറിയാത്തവിധം കടുപ്പമാണെങ്കിൽ ഉത്തരം എഴുതാതിരിക്കാനും പരിശീലിക്കണം. ഇതു നെഗറ്റീവ് മാർക്ക് ഒഴിവാക്കാൻ സഹായിക്കും.
   
 • ഓരോ പ്രസ്താവനയും വായിക്കുക, ഓപ്ഷനിലേക്കു കൂടി നോക്കുക, രണ്ടും കൂടി ബന്ധപ്പെടുത്തി ഉത്തരത്തിലെത്തുക എന്നതാണ് ഈ ചോദ്യങ്ങളെ നേരിടാനുള്ള ഏറ്റവും മികച്ച വഴി. അതിന് അധികം കിട്ടുന്ന 15 മിനിറ്റ് ഉറപ്പായും സഹായിക്കും.

ഉദാഹരണം നോക്കാം

താഴെപ്പറയുന്നവരിൽ ഉപ്പു സത്യഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?

1) സി.കൃഷ്ണൻ നായർ

2) കുമാരനാശാൻ

3) രാഘവ പൊതുവാൾ

4) മന്നത്ത് പത്മനാഭൻ

A. ഒന്നും മൂന്നും നാലും

B. രണ്ടും നാലും

C. ഒന്നും മൂന്നും

D. എല്ലാവരും

ഈ ചോദ്യത്തിന് എങ്ങനെയാണ് ഉത്തരത്തിലെത്തുക എന്നു നോക്കാം. കുമാരനാശാനും മന്നത്തു പത്മനാഭനും ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടില്ലെന്ന് പിഎസ്‌സി ഉദ്യോഗാർഥിക്ക് അറിയാം. മറ്റു രണ്ടു പേരും പങ്കെടുത്തിട്ടുണ്ടോ എന്ന് അറിയുകയുമില്ല. എന്നാൽ A,B,D ഓപ്ഷനുകളിൽ മന്നത്തു പത്മനാഭൻ ഉൾപ്പെടുന്നു. മന്നത്ത് ഇല്ലാത്ത ഒരേ ഒരു ഓപ്ഷൻ C ആണ്.

ഒരു ചോദ്യത്തിനു കൂടി ഉത്തരമെഴുതി നോക്കൂ

സംയോജിത ശിശു വികസന പരിപാടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :

(1) പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന നടപ്പിലാക്കുന്നു

(2) ആറു വയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കു ഗുണം ലഭിക്കുന്നു

(3) നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതി

A. (1), (2) & (3)

B. (1) & (2)

C. (1) & (3)

D. (2) & (3)

ഉത്തരം – D

Content Summary : Kerala PSC Examination Tips by Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA