പ്ലസ്ടു കഴിഞ്ഞോ, ഡിസൈനിങ്ങിൽ ആണോ അഭിരുചി, മികച്ച ഡിസൈൻ പ്രോഗ്രാം പഠിക്കാം രാജസ്ഥാനിൽ

HIGHLIGHTS
  • മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
design
SHARE

രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന ഐഐസിഡി വിവിധ ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. Indian Institute of Crafts & Design, J-8, Jhalana Institutional Area, Jaipur-302004. ഫോൺ : 094606 73297, admissions@iicd.ac.in. വെബ്സൈറ്റ്: www.iicd.ac.in.

പ്രോഗ്രാമുകൾ

എ) 4–വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) : പ്ലസ്ടു ജയിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിൽ സ്പെഷലൈസേഷൻ. സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി) / ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (മരം, ലോഹം, ശില) / ഫയേർഡ് മെറ്റീരിയൽ ഡിസൈൻ (പോഴ്സ്‌ലെയിൻ, എർത്തൻവെയർ, സ്റ്റോൺവെയർ, ടെറാക്കോട്ട) / ഫാഷൻ ക്ലോത്തിങ് / ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്, വിഡിയോഗ്രഫി മുതലായവയും) / ജ്വല്ലറി ഡിസൈൻ, 180 സീറ്റ്

ബി) 2–വർഷ എംഡിസ്: ഡിസൈൻ / ആർക്കിടെക്ചർ ബിരുദം. 90 സീറ്റ്

സി) 3–വർഷ എംഡിസ് (ഹൈബ്രിഡ് മോഡ്, ജോലിയുള്ളവർക്ക്): ഡിസൈൻ / ആർക്കിടെക്ചർ ബിരുദം. 30 സീറ്റ്

ഡി) 3–വർഷ എംവോക്: ഡിസൈൻ–ഇതര വിഷയങ്ങളിലെ ബിരുദധാരികൾക്ക്. 90 സീറ്റ്

ബിഡിസ്, എംവോക് പ്രോഗ്രാമുകളിലെ ആദ്യവർഷം ഫൗണ്ടേഷൻ പ്രോഗ്രാമാണ്. അപേക്ഷാഫീ 1750 രൂപ. എൻആർഐ 3500 രൂപ. പഠനത്തിന് സെമസ്റ്റർ ഫീ– 1,20,000 രൂപ. പ്രവേശനഫീ– 7000 രൂപ. ഹോസ്റ്റൽ ഭക്ഷണമടക്കം സെമസ്റ്ററൊന്നിന് ആകെ ഫീസ് 2,20,000 രൂപയോളം വരും. എല്ലാ പ്രോഗ്രാമുകൾക്കും ഫീസ് തുല്യം. 

എൻആർഐ വിഭാഗക്കാർക്ക് പ്രത്യേകനിരക്ക്. ഓഗസ്റ്റ് / സെപ്റ്റംബർ ആദ്യം ക്ലാസ് തുടങ്ങും. പഠിച്ചു യോഗ്യത നേടുന്നവർക്ക് നല്ല ജോലി കിട്ടിയ ചരിത്രമാണുള്ളത്.

Content Summary : Study Designing Programme at Indian Institute of Crafts & Design

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA