12–ാം ക്ലാസിൽ മികച്ച മാർക്കുണ്ടോ?; സയൻസിന്റെ വിസ്മയ വാതിൽ തുറന്ന് ‘ഷീ’ വിളിക്കുന്നു...

HIGHLIGHTS
  • ഈ പദ്ധതിയിൽ പരീക്ഷയിലെ മാർക്കു നോക്കിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.
 Innovation in Science Pursuit for Inspired Research Scheme Scholarship
Representative Image. Photo Credit : Mentatdgt / Shutterstock.com
SHARE

സയൻസിന്റെ വിസ്മയങ്ങളിലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പദ്ധതിയാണ് ഇൻസ്പയർ (INSPIRE : Innovation in Science Pursuit for Inspired Research; www.online-inspire.gov.in). വിവിധ ഘടകങ്ങളുള്ള ഈ പദ്ധതിയിൽ പരീക്ഷയിലെ മാർക്കു നോക്കിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.

ഇൻസ്പയറിന്റെ ഭാഗമാണ് ഷീ (SHE : Scholarship for Higher Education). ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും.

അപേക്ഷായോഗ്യത

1. 2021–ൽ 12 ജയിച്ച്, അതതു ബോർഡിലെ ഏറ്റവും ഉയർന്ന 1% പേരിൽപ്പെട്ട്, നാച്വറൽ / ബേസിക് സയൻസിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ് പഠിക്കുന്നവർ

2. ജെഇഇ അഡ്വാൻസ്ഡ്, നീറ്റ് പരീക്ഷകളിലെ ആദ്യ 10,000 റാങ്കിൽപ്പെട്ട് ഇന്ത്യയിൽ നാച്വറൽ / ബേസിക് സയൻസ് ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി / എംഎസ് പഠിക്കുന്നവർ

3. കെവിപിവൈ നേടി, നാച്വറൽ / ബേസിക് സയൻസിൽ ബാച്‌ലർ / മാസ്റ്റർ പ്രോഗ്രാമുകളിൽ പഠിക്കുന്നവർ

4. നാഷനൽ ടാലന്റ് േസർച് എക്സാമിനേഷൻ (NTSE) / ജഗദീഷ് ബോസ് നാഷനൽ ടാലന്റ് േസർച്ച് (JBNSTS) സ്കോളർമാർ, ഇന്റർനാഷനൽ ഒളിംപ്യാഡ് മെഡലിസ്റ്റ് എന്നീ വിഭാഗങ്ങളിൽപ്പെട്ട് നാച്വറൽ / ബേസിക് സയൻസിൽ ബാച്‌‌ലർ / മാസ്റ്റർ പ്രോഗ്രാമുകളിൽ പഠിക്കുന്നവർ. മുൻവർഷങ്ങളിൽ 12 ജയിച്ചവരെ പരിഗണിക്കില്ല.

പഠനവിഷയം, സ്കോളർഷിപ്

ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബയോളജി, സ്റ്റാറ്റ്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ് എന്നിങ്ങനെ 18 പഠനവിഷയങ്ങളിലൊന്ന് തിരഞ്ഞെടുക്കണം. സ്കോളർഷിപ് പ്രതിമാസം 5,000 രൂപ (വർഷത്തിൽ 60,000 രൂപ). കൂടാതെ, മെന്റർഷിപ് പ്രതിവർഷം 20,000 രൂപ.

മറ്റു വിവരങ്ങൾ

ഒരു അപേക്ഷയേ അയയ്ക്കാവൂ. രേഖകൾ അപ്‌ലോഡ് ചെയ്താൽ മതി; തപാലിൽ അയയ്ക്കേണ്ട. അപേക്ഷാസമർപ്പണത്തിനുള്ള വിശദനിർദ്ദേശങ്ങളടങ്ങിയ ലിങ്ക് സൈറ്റിലുണ്ട്. 2020ൽ 12 ജയിച്ച് ഉയർന്ന 1% പേരിൽപെട്ടവരുടെ കുറഞ്ഞ മാർക്ക് (കട്ടോഫ് %) പരീക്ഷാബോർഡ് തിരിച്ച് സൈറ്റിൽ കൊടുത്തിട്ടുണ്ട്. കേരള സിലബസ് – 98.58%, സിബിഎസ്ഇ – 95.60%, ഐസിഎസ്ഇ – 96.80%. കൂടുതൽ വിവരങ്ങൾക്കു വെബ് സൈറ്റ് നോക്കുക. ഫോൺ : 0124-6690020, ഇ–മെയിൽ : inspire.prog-dst@nic.in.

Content Summary : Innovation in Science Pursuit for Inspired Research (INSPIRE) Scheme Scholarship for Higher Education (SHE)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS