ADVERTISEMENT

ജീവശാസ്ത്രം, ബയോടെക്നോളജി, ബയോ–എൻജിനീയറിങ്, ഹെൽത്ത് കെയർ, അഗ്രികൾചർ, വെറ്ററിനറി സയൻസ് എന്നിവയിലെ പുതിയ മേഖലകളിൽ വിദേശത്തു ഗവേഷണം നടത്തുന്ന ഇന്ത്യക്കാർക്കു സ്വദേശത്തു മടങ്ങിയെത്തി ഗവേഷണം തുടരാൻ ആകർഷകമായ അവസരം. കേന്ദ്ര ബയോടെക്നോളജി വകുപ്പാണ് ‘രാമലിംഗ സ്വാമി റീ–എൻട്രി ഫെലോഷിപ്’ നൽകുന്നത്. പിഎച്ച്ഡി /എംഡി /എംടെക് യോഗ്യത വേണം. 

 

45 വയസ്സ് കവിയരുത്. തിരിച്ചെത്തി ഒരു വർഷം തികയാത്തവർക്കും അപേക്ഷിക്കാം. ഇന്ത്യയിലെ ഗവേഷണ സ്ഥാപനം കണ്ടെത്തി, അനുമതി നേടണം. പ്രതിമാസം ഒരു ലക്ഷം രൂപ ഫെലോഷിപ്, 18,500 രൂപ വീട്ടുവാടക, പ്രതിവർഷം 10 ലക്ഷം രൂപ കണ്ടിൻജൻസി ഗ്രാന്റ്, ഗവേഷണ സ്ഥാപനത്തിന് പ്രതിവർഷം 50,000 രൂപ എന്നിവ 5 വർഷത്തേക്കു ലഭിക്കും. തുടർന്ന് 2 വർഷത്തേക്കു നീട്ടാനും വ്യവസ്ഥയുണ്ട്. 30ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. 

ഹാർഡ് കോപ്പി ഫെബ്രുവരി 10ന് അകം എത്തിക്കുകയും വേണം. വെബ്സൈറ്റ്: https://dbtindia.gov.in.

 

Content Summary :Ramalingaswami Re-entry Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com