ADVERTISEMENT

ചോദ്യം: മലയാളം ബിരുദ, പിജി വിദ്യാർഥികൾക്ക് അധ്യാപനത്തിനു പുറമേ എന്തെല്ലാം തൊഴിലവസരങ്ങളുണ്ട് ?

 

ആര്യ എസ്.പണിക്കർ

 

ഉത്തരം: ബിരുദ, പിജി തലങ്ങളിൽ മലയാളം പഠിക്കുന്നവർക്ക് അധ്യാപന രംഗത്തേ അവസരമുള്ളൂ എന്നാണു പൊതു ധാരണ. ഗവേഷണം, മാധ്യമപ്രവർത്തനം, പ്രസാധനം എന്നീ മേഖലകളിൽ ഭാഷാ ബിരുദധാരികൾക്ക് ഒട്ടേറെ സാധ്യതകളുണ്ട്. പുസ്തക രചന, നിഘണ്ടു നിർമാണം, കണ്ടന്റ് റൈറ്റിങ്, ചലച്ചിത്ര തിരക്കഥാ രചന, നാടക രചന, ഭാഷാ ഡോക്യുമെന്റേഷൻ എന്നീ മേഖലകളിലും അവസരമുണ്ട്. 

 

കംപ്യൂട്ടർ സയൻസിൽ താൽപര്യമുള്ളവർക്കു കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ് പോലെയുള്ള മേഖലകളിലേക്കു തിരിയാം. സാംസ്കാരിക പഠനം, മാധ്യമ പഠനം, ലിംഗ്വിസ്റ്റിക്സ്, കലാചരിത്ര പഠനം, ജേണലിസം, മാസ് കമ്യൂണിക്കേഷൻ, താരതമ്യ പഠനം, പരസ്യകല, ലൈബ്രറി സയൻസ് തുടങ്ങിയ മേഖലകളിൽ അധിക പഠനം നടത്തിയും പുതിയ അവസരങ്ങൾ എത്തിപ്പിടിക്കാം. 

 

സിവിൽ സർവീസസ്, കെഎഎസ് ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾ, പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്ന വിവിധ ജോലികൾ എന്നിവയ്ക്കും ശ്രമിക്കാം. സിവിൽ സർവീസസ് പരീക്ഷ മലയാളത്തിലും എഴുതാം. ടൂർ ഗൈഡ്, കലാസാംസ്‌കാരിക വേദികളിലെ മാനേജർ, സോഷ്യൽ മീഡിയ മാനേജർ, യൂട്യൂബർ, പോഡ്കാസ്റ്റർ തുടങ്ങിയവയും ഭാഷാബിരുദധാരികൾ ക്കിണങ്ങുന്ന തൊഴിൽ മേഖലകളാണ്. മാധ്യമ ഗവേഷണം, ഭാഷാ ചരിത്ര ഗവേഷണം, പാരമ്പര്യ വിജ്ഞാന ഗവേഷണം, പൈതൃക പഠനം, ഫോക്‌ലോർ തുടങ്ങിയ മേഖലകളിലും അവസരങ്ങൾ കണ്ടെത്താം.

 

Content Summary : Career Opportunities In Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com