ബെംഗളൂരുവിൽ പഠിക്കാം ദ്വിവൽസര പിജി ഡിപ്ലോമ കോഴ്സുകൾ; അപേക്ഷ അയയ്ക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ...

HIGHLIGHTS
  • CAT/MAT/ATMA/CMAT/GATE/XAT ഇവയിൽ ഏതിലെങ്കിലും സ്‌കോർ നേടിയിരിക്കണം.
iipm
SHARE

വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിന്റെ 2 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙PGDM-ABPM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: അഗ്രിബിസിനസ് & പ്ലാന്റേഷൻ മാനേജ്മെന്റ്, യുകെയിലെ റോയൽ അഗ്രി യൂണിവേഴ്സിറ്റിയുമായി ചേർന്നു ട്വിന്നിങ് പ്രോഗ്രാം. 

∙PGDM-FPBM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: ഫുഡ് പ്രോസസിങ് & ബിസിനസ് മാനേജ്മെന്റ്, യുകെയിലെ നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്സിറ്റിയുമായി ചേർന്നു ട്വിന്നിങ് പ്രോഗ്രാം ആയേക്കാം.

∙PGDM-AEBM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: അഗ്രികൾചറൽ എക്സ്പോർട്ട് & ബിസിനസ് മാനേജ്മെന്റ്

∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്–ജനറൽ മാനേജ്മെന്റ്.

50% മാർക്ക് അഥവാ തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് എങ്കിലുമുളള സർവകലാശാലാ ബിരുദം വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 45%. CAT/MAT/ATMA/CMAT/GATE/XAT ഇവയിൽ ഏതിലെങ്കിലും സ്‌കോർ നേടിയിരിക്കണം.

ഇവയ്ക്കു പുറമേ 4 വർഷ ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റിനും ഇപ്പോൾ അപേക്ഷിക്കാം (FPM–PhD). ഇതിന്റെ വ്യവസ്ഥകൾ വ്യത്യസ്തമാണ്. എൻജിനീയറിങ്, ടെക്നോളജി, മാനേജ്മെന്റ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഇവയൊന്നിലെ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ബിരുദമോ 55% എങ്കിലും മാർക്കോടെ സിഎ/സിഎസ്/കോസ്റ്റ് അംഗത്വമോ വേണം. 080- 23212767; www.iipmb.edu.in 

Content Summary : IIPM - Post Graduate Program

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA