ഇന്ത്യയിൽ നിലവിലുള്ള വിദ്യാഭ്യാസച്ചട്ടങ്ങളൊന്നും ബാധകമല്ലാത്ത ഗിഫ്റ്റ് സിറ്റി; ലക്ഷ്യങ്ങൾ ഇവ...

HIGHLIGHTS
  • ചട്ടങ്ങളിൽ ഇളവുമായി വിദേശ സർവകലാശാലകൾക്ക് ഒരിടം.
  • വിദ്യാഭ്യാസ മേഖലയിൽ രണ്ടു തരം ചട്ടങ്ങളെന്ന വിമർശനം
career-guru-gift-city-budget-project-article-image-illustration
SHARE

വിദേശ സർവകലാശാലകൾക്കു സ്വതന്ത്ര ക്യാംപസുകൾ ആരംഭിക്കാൻ അനുമതി നൽകുമെന്ന ഇത്തവണത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കാം. ഗുജറാത്തിലെ ഗാന്ധിനഗറിൽ സബർമതി നദിയോടു ചേർന്നുള്ള ഗിഫ്റ്റ് സിറ്റിയിലാണ് ഇന്ത്യയിൽ നിലവിലുള്ള വിദ്യാഭ്യാസച്ചട്ടങ്ങളൊന്നും ബാധകമല്ലാത്ത ഈ ‘പ്രത്യേക വിദ്യാഭ്യാസമേഖല’ വരുന്നത്.

 ഏതാണീ സിറ്റി ?

സിംഗപ്പൂരോ ചൈനയിലെ ഷാങ്ഹായ് പോലെയോ ഒരു രാജ്യാന്തര ധനകാര്യ ഹബ് എന്ന ലക്ഷ്യവുമായാണ് 2011ൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്–സിറ്റി (ഗിഫ്റ്റ് സിറ്റി) സ്ഥാപിച്ചത്. ഐടി കമ്പനികൾക്ക് ഐടി പാർക്ക് എന്നതുപോലെ രാജ്യാന്തര ധനകാര്യ കമ്പനികൾക്കുള്ള ഇടമാണ് ഗിഫ്റ്റ് സിറ്റി നൽകുന്നത്. പദ്ധതി ഇപ്പോഴും പൂർണതോതിലായിട്ടില്ല. 2015 മുതൽ കേന്ദ്ര ബജറ്റുകളിൽ ഗിഫ്റ്റ് സിറ്റിക്കു പ്രത്യേക ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. കൂടുതൽ വളർച്ചാസാധ്യത ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള ഇത്തവണത്തെ പ്രഖ്യാപനങ്ങൾ.

∙വരിക ആരൊക്കെ ?

രാജ്യാന്തര ഇടപാടുകൾ സുഗമമാക്കാനായി രാജ്യത്തെ ആദ്യ ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ്‍സി) തുടങ്ങിയത് ഗിഫ്റ്റ് സിറ്റിയിലാണ്. സ്പെഷൽ ഇക്കണോമിക് സോണിന്റെ ഇളവുകളും കമ്പനികൾക്കു ലഭിക്കും. 

ഇതിന്റെ തുടർച്ചയായി ഫിൻടെക്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിൽ രാജ്യാന്തര വൈദഗ്ധ്യമുള്ള പ്രഫഷനലുകളെ വാർത്തെടുക്കുകയാണ് വിദേശ സർവകലാശാലകൾക്കു പ്രവർത്തനാനുമതി നൽകുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

ലണ്ടൻ ബിസിനസ് സ്കൂൾ, ലണ്ടൻ കിങ്സ് കോളജ്, കേംബ്രിജ് സർവകലാശാല, ന്യൂയോർക്ക് സർവകലാശാല തുടങ്ങിയവയുമായി പ്രാരംഭ ചർച്ചകൾ തുടങ്ങിയതായാണു വിവരം. 

carerr-guru-tapan-roy-group-md-ceo-gift-city
തപൻ റായ്

യുജിസി, എഐസിടിഇ ചട്ടങ്ങളൊന്നും വിദേശ സ്ഥാപനങ്ങൾക്കു ബാധകമാകില്ല. ഗിഫ്റ്റ് സിറ്റിയിലെ ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ്‍സി)  അതോറിറ്റിയുടെ ചട്ടങ്ങൾ മാത്രമേ പാലിക്കേണ്ടതുള്ളൂ. വിദ്യാഭ്യാസ മേഖലയിൽ രണ്ടു തരം ചട്ടങ്ങൾ നിലവിൽ വരുന്നുവെന്ന വിമർശനത്തിനും ഇത് ഇടയാക്കിയിട്ടുണ്ട്.

ഗിഫ്റ്റ് സിറ്റിയെ രാജ്യാന്തര സാമ്പത്തിക സേവനരംഗത്ത് ഇന്ത്യയുടെ കവാടമാക്കുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒരു കാര്യക്ഷമമായ പ്ലാറ്റ്ഫോമായി വികസിപ്പിക്കുക എന്നതു കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം.

തപൻ റായ് (എംഡി & ഗ്രൂപ്പ് സിഇഒ, ഗിഫ്റ്റ് സിറ്റി)

Content Summary : What is the purpose of GIFT City?

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS