ADVERTISEMENT

സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സിലെ മാത്രമല്ല, മറ്റു പല വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്കു സൗകര്യമുണ്ട്. 2022–’23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ. www.isical.ac.in

മേയ് 8നു നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 38 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിനു ബെംഗളൂരു, ചെന്നൈ, ഡൽഹി, തെസ്പുർ, ഹൈദരാബാദ് ഉൾപ്പെടെ വിവിധ പഠനകേന്ദ്രങ്ങളുണ്ട്. ഒട്ടെല്ലാ വിദ്യാർഥികൾക്കും സ്‌റ്റൈപൻഡ് ലഭിക്കും.

പ്രധാന പ്രോഗ്രാം വിവരങ്ങളും പ്രതിമാസ സ്റ്റൈപൻഡും

∙ 3 year B.Stat (Hons): 63 സീറ്റ് (കൊൽക്കത്ത); മാത്‌സ് അടങ്ങിയ പ്ലസ്ടു വേണം; 5000 രൂപ.

∙ 3 year B Math (Hons): 63 സീറ്റ് (ബെംഗളൂരു); മാത്‌സ് അടങ്ങിയ പ്ലസ്ടു വേണം; 5000 രൂപ.

∙ 2 year M Stat: 38 സീറ്റ് (ഡൽഹി); ഏതെങ്കിലും ബിരുദം; 8000 രൂപ.

∙ 2 year M Math: 24 സീറ്റ് (കൊൽക്കത്ത); ഏതെങ്കിലും ബിരുദം; 8000 രൂപ.

∙ 2 year MS in Quantitative Economics: 56 സീറ്റ് (ഡൽഹി, കൊൽക്കത്ത); ഏതെങ്കിലും ബിരുദം; 8000 രൂപ.

∙ 2 year MS in Quality Management Science: 20 സീറ്റ് (ബെംഗളൂരു, ഹൈദരാബാദ്); ഏതെങ്കിലും ബിരുദം; 8000 രൂപ.

∙ 2 year MS in Library & Information Science: 12 സീറ്റ് (ബെംഗളൂരു); ഏതെങ്കിലും ബിരുദം;, 8000 രൂപ.

∙ 2 year M Tech in Computer Science: 45 സീറ്റ് (കൊൽക്കത്ത); ബിടെക്, അഥവാ മാത്‌സ് അടങ്ങിയ പ്ലസ്ടുവിനു ശേഷം ഏതെങ്കിലും മാസ്റ്റർ ബിരുദം; 12,400 രൂപ. മികച്ച ഗേറ്റ് സ്‌കോറുള്ളവർക്ക് എഴുത്തുപരീക്ഷ വേണ്ട. പക്ഷേ യഥാസമയം അപേക്ഷിക്കണം.

∙ 2 year M Tech in Cryptology & Security: 25 സീറ്റ് (കൊൽക്കത്ത); വ്യവസ്ഥകളെല്ലാം കംപ്യൂട്ടർ സയൻസ് എംടെക്കിന്റേതു തന്നെ.

∙ 2 year M Tech in Quality, Reliability & Operations Research: 32 സീറ്റ് (കൊൽക്കത്ത), സ്‌റ്റാറ്റ്‌സിൽ മാസ്‌റ്റർ ബിരുദം അഥവാ സ്‌റ്റാറ്റ്‌സ് അടങ്ങിയ മാത്‌സ് മാസ്‌റ്റർ ബിരുദം, അഥവാ ബിടെക് അഥവാ തുല്യ പ്രഫഷനൽ അംഗത്വയോഗ്യത (പ്ലസ്‌ടുവിൽ ഫിസിക്‌സും കെമിസ്‌ട്രിയും); 12,400 രൂപ.

∙ 1 year PG Diploma in Statistical Methods & Analytics: 61 സീറ്റ് (ചെന്നൈ, തെസ്പുർ); മാത്‌സ് അടങ്ങിയ ബിരുദം അഥവാ ബിടെക് / തുല്യയോഗ്യത.

∙ 1 year PG Diploma in Agricultural & Rural Management with Statistical Methods & Analytics: 18 സീറ്റ് (ഗിരിഡീഹ്, ജാർഖണ്ഡ്); ഏതെങ്കിലും ബിരുദം. പ്ലസ്‌ടുവിൽ മാത്‌സോ സ്റ്റാറ്റ്സോ വേണം.

∙ 1 year PG Diploma in Applied Statistics: 30 സീറ്റ്; ഏതെങ്കിലും ബിരുദം. പ്ലസ്‌ടുവിൽ മാത്‌സ് വേണം. Coursera വഴി ഓൺലൈൻ കോഴ്സ്.

ഏതു പ്രോഗ്രാമായാലും, 2022 ജൂലൈ 31ന് അകം യോഗ്യതാപരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയിലെയും ഇന്റർവ്യൂവിലെയും മികവു നോക്കിയാണ് സിലക്‌ഷൻ.

ജെആർഎഫ്

സ്‌റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ജിയോളജി, ബയളോജിക്കൽ സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്നീ വിഷയങ്ങളിൽ ജെആർഎഫ് സൗകര്യമുണ്ട്. 31,000 രൂപയെങ്കിലും ഫെലോഷിപ് ലഭിക്കും.

Content Summary : Indian Statistical Institute - Admission for the academic session 2022-2023 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com