ADVERTISEMENT

ചോദ്യം: അന്തരീക്ഷശാസ്ത്രം, കാലാവസ്ഥാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠന സാധ്യതകൾ വിശദീകരിക്കാമോ ?

റോവിറ്റ കൊറെയ

 

ഉത്തരം: Atmospheric Science എന്ന വിശാല പഠനമേഖലയുടെ ഉപവിഭാഗങ്ങളാണ് കാലാവസ്ഥാശാസ്ത്രം (meteoroIogy), ക്ലൈമറ്റ് സയൻസ്, അന്തരീക്ഷ ഭൗതികം (atmospheric physics) തുടങ്ങിയവ. ശാസ്ത്ര വിഷയങ്ങളോടെ 12–ാം ക്ലാസ് ജയിക്കുന്നവർക്കുള്ള ബിഎസ്‌സി, ബിടെക് കോഴ്സുകളുണ്ട്. അനുയോജ്യ എൻജിനീയറിങ് ശാഖയിൽ ബിടെക് ഉള്ളവർക്കും ബിഎസ്‌സി (ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി) ബിരുദധാരികൾക്കും എംഎസ്‌സി പ്രവേശനം ലഭിക്കും. ലഭ്യമായ കോഴ്സുകൾ:

 

കേരളത്തിൽ

∙ കുസാറ്റ്: എംഎസ്‌സി, എംടെക് മീറ്റിയറോളജി

∙ ഫിഷറീസ് സർവകലാശാല (കുഫോസ്): എംഎസ്‌സി ക്ലൈമറ്റ് സയൻസ്

∙ കാർഷിക സർവകലാശാല: ബിഎസ്‌സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് &എൻവയൺമെന്റൽ സയൻസ്

∙ കോളജ് ഓഫ് വെറ്ററിനറി & അനിമൽ സയൻസസ്: പിജി ഡിപ്ലോമ ഇൻ ക്ലൈമറ്റ് സർവീസസ്

career-channel-ask-guru-climate-change-studies-career-guru

 

ഇന്ത്യയിൽ 

∙ ഐഐടി ഡൽഹി: എംടെക് അറ്റ്മോസ്ഫെറിക് – ഓഷ്യാനിക് സയൻസ് & ടെക്നോളജി

∙ ഐഐടി കാൻപുർ: ബിടെക് എനർജി എൻവയൺമെന്റ് & ക്ലൈമറ്റ്

∙ ഐഐടി ഭുവനേശ്വർ: എംടെക് ക്ലൈമറ്റ് സയൻസ് & ടെക്നോളജി

∙ ഐഐടി ഹൈദരാബാദ്: എംടെക് ക്ലൈമറ്റ് ചേഞ്ച്

∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്: എംടെക് ആർഎസ് & ജിഐഎസ് (സ്പെഷലൈസേഷൻ: മറൈൻ & അറ്റ്മോസ്ഫെറിക് സയൻസസ്)

∙ ഐഐടിഎം പുണെ: എംടെക് ക്ലൈമറ്റ് സയൻസ്

∙ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്: എംഎ എൻവയൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് & സസ്റ്റെയ്നബിലിറ്റി

∙ പുണെ സാവിത്രി ഫുലെ സർവകലാശാല: എംഎസ്‌സി അറ്റ്മോസ്ഫെറിക് സയൻസസ്

∙ TERI സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്: എംഎസ്‌സി ക്ലൈമറ്റ് സയൻസ് & പോളിസി 

ടിസ്സിലെ പ്രോഗ്രാമിന് ഏതെങ്കിലും ബിരുദവും TERI യിൽ എൻജിനീയറിങ്, സയൻസ്, ഇക്കോളജി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ജ്യോഗ്രഫി, ജിയോളജി എന്നിവയിലൊരു ബിരുദവുമാണ് യോഗ്യത.

 

Content Summary: Career Scope Of Atmospheric Science And Climate Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com