ADVERTISEMENT

തിരുവനന്തപുരം ∙ വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും ഇഷ്ട തൊഴിൽമേഖലയിൽ അധിക നൈപുണ്യം നേടുന്നതിനു ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. അസാപ് കേരളയും കനറാ ബാങ്കും (ASAP Kerala - Canara Bank) ചേർന്നാണു നൈപുണ്യ വായ്പ പദ്ധതി (Skill Loan) നടപ്പാക്കുന്നത്.

കോ‍ഴ്സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും 3 മുതൽ 7 വർഷം വരെ തിരിച്ചടവു കാലാവധിയുമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിലവിൽ വിദ്യാഭ്യാസ വായ്പയെടുത്തവ‍ർക്കും അപേക്ഷിക്കാം.

നൈപുണ്യ കോഴ്‌സുക‍ളിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കനറാ ബാങ്ക് ശാഖയിൽ നേരിട്ടോ, വിദ്യാലക്ഷ്മി പോർട്ടൽ വഴിയോ അപേക്ഷ നൽകാം. എൻഎ‍സ്ക്യുഎഫ് / എൻഎസ്‍ഡിസി അംഗീകൃത കോഴ്‌‍സുകൾ ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കും.

Content Summary : Higher Education Minister Launches Skill Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com