അവധി ചോദിച്ചതിന് ഇന്ത്യക്കാരെ മുഴുവൻ പരിഹസിച്ചു; മേലധികാരിക്ക് മറുപടി കൊടുത്തതിങ്ങനെ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-channel-work-experience-series-sivakumar-muthukulam-memoir-representative-image
SHARE

പ്രവാസക്കാലത്ത് വിവാഹാവശ്യത്തിന് അവധി ചോദിക്കുകയും അതനുവദിച്ച ശേഷം മീറ്റിങ്ങിൽ അറബ് വംശജരുടെ മുന്നിൽ വച്ച് ഇന്ത്യക്കാരെ മുഴുവൻ പരിഹസിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത അന്യദേശക്കാരനായ മേലധികാരിക്ക് ചുട്ടമറുപടി കൊടുത്തതിനെപ്പറ്റി പറയുകയാണ് ആലപ്പുഴ സ്വദേശി ശിവകുമാർ.മുതുകുളം ജോലി നഷ്ടപ്പെടുത്തേണ്ടി വന്നെങ്കിലും അങ്ങനെ ചെയ്തതിൽ അഭിമാനമുണ്ടെന്നും ശിവകുമാർ പറയുന്നു:

ഞാൻ 1989-1994 കാലയളവിൽ സൗദിയിലെ ദഹറാൻ എയർബേസിൽ ജോലി ചെയ്യുന്ന കാലം. കമ്പനിയുടെ മാനേജർ ഒരു പലസ്തീൻകാരനായിരുന്നു. അന്ന് മൂന്നു വർഷം ജോലി ചെയ്യുമ്പോൾ ഒരു മാസമായിരുന്നു അവധി. എന്നാൽ ഞാൻ ജോലിക്കു കയറി ഒരു വർഷമായപ്പോൾ അച്ഛന് അസുഖം കൂടുതൽ ആയി ഐസിയുവിൽ അഡ്മിറ്റ്‌ ചെയ്തു. ഞാൻ എമർജൻസി ലീവ് ചോദിച്ചപ്പോൾ മാനേജർ ഉടൻ അനുവദിച്ചു തന്നു. അതിനുശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ വിവാഹം നിശ്ചയിച്ചു. വിവാഹത്തിന്റെ തീയതി തീരുമാനിച്ചപ്പോൾത്തന്നെ ഞാൻ മാനേജരോട് പറഞ്ഞു. രണ്ടര വർഷമേ ആകുന്നുള്ളൂ എങ്കിലും വിവാഹത്തിന് അവധി തരാമെന്ന് അദ്ദേഹം സമ്മതിച്ചു.

എന്നാൽ നാട്ടിലേക്ക് പോകാറായപ്പോൾ അദ്ദേഹത്തിന്റെ രീതികൾ മാറി. ഒരു ദിവസം കമ്പനിയുടെ മീറ്റിങ് നടന്നുകൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നെ ഓഫിസിലേക്കു വിളിച്ചു. എട്ടോളം അറബ് മാനേജർമാരുടെ മുന്നിൽവെച്ചു അദ്ദേഹം എന്നോട് ചോദിച്ചു.

‘‘കുമാർ, എന്നാണ് നിന്റെ വിവാഹം?’’.

ഞാൻ പറഞ്ഞു ‘‘19 ഓഗസ്റ്റ് സർ’’

അപ്പോൾ അദ്ദേഹം അടുത്ത ചോദ്യം തൊടുത്തുവിട്ടു: ‘‘ഞാൻ അവധി തന്നില്ലെങ്കിലോ?’’

ഞാൻ തമാശയായി പറഞ്ഞു: ‘‘അവധി തന്നില്ലെങ്കിൽ രാജിവയ്‌ക്കേണ്ടി വരും.’’

അദ്ദേഹം അപ്പോൾ അറബി ഭാഷയിൽ മറ്റുള്ളവരോട് ഇങ്ങനെ പറഞ്ഞു: ‘‘അവധി കിട്ടിയില്ലെന്നു പറഞ്ഞ് ഏതെങ്കിലും ഇന്ത്യക്കാരൻ രാജി വച്ച ചരിത്രമുണ്ടോ?’’ 

എന്നിട്ട് പുച്ഛഭാവത്തിൽ ഒരു നോട്ടവും ചിരിയും. അതെനിക്ക് സഹിക്കാനായില്ല. ഉടൻ ഞാൻ ഓഫിസിനു പുറത്തിറങ്ങി. വേഗം ഒരു രാജിക്കത്ത് തയാറാക്കി, ആ മീറ്റിങ് തീരുന്നതിനുമുൻപുതന്നെ ഓഫിസിൽ കയറി എല്ലാവരുടെയും മുന്നിൽവച്ച് അദ്ദേഹത്തിനു കൊടുത്തിട്ട് പറഞ്ഞു: ‘‘എന്റെ രാജിക്കത്ത്’’. ജോലിയില്ലാതെ വന്ന് വിവാഹം കഴിക്കേണ്ടി വന്നെങ്കിലും ഇന്ത്യക്കാരെ മൊത്തത്തിൽ കളിയാക്കിയ ആ വ്യക്തിക്ക് ഒരു നല്ല മറുപടി കൊടുക്കുവാൻ സാധിച്ചതിൽ എനിക്ക് ഇന്നും വളരെ സന്തോഷമുണ്ട്.

career-channel-work-experience-series-sivakumar-muthukulam-memoir
ശിവകുമാർ മുതുകുളം

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Sivakumar Muthukulam Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS