ADVERTISEMENT

തിരുവനന്തപുരം∙ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എംടെക്, എംഎസ്‌സി, എംബിഎ, പിജി ഡിപ്ലോമ കോഴ്‌സുകളിലാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25.ജൂൺ 5ന് നടക്കുന്ന പ്രവേശന പരീക്ഷയി‍ൽ ജയിക്കുന്നവർക്കു താഴെ പറയുന്ന കോഴ്‌സുകളിലാണ് പ്രവേശനം. എംടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.(സ്‌പെഷ്യലൈസേഷനുകൾ: കണക്ടഡ് സിസ്റ്റംസ് ആൻഡ് എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി ആൻഡ് എൻജിനീയറിങ്.) എംടെക് ഇൻ ഇലക്ട്രോണിക്‌സ് എൻജിനീയറിങ്(ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസിങ് ആൻഡ്  ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബട്ടിക്‌സ്, കംപ്യൂട്ടേഷനൽ ഇമേജിങ്. എംടെക് ഇൻ ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ(ഫ്‌ളെക്‌സിബിൾ മോഡ്).

 

എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, ഡേറ്റ അനലറ്റിക്‌സ്, മെഷീൻ ഇന്റലിജൻസ്, ജിയോ സ്‌പെഷൽ അനലറ്റിക്‌സ്, സോഫ്റ്റ്‌വെയർ സിസ്റ്റംസ് എൻജിനീയറിങ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആൻഡ് ബ്ലോക്ക് ചെയിൻ ടെക്‌നോളജീസ്.)

എംഎസ്‌സി ഇൻ ഡേറ്റ അനലറ്റിക്‌സ്(ഡേറ്റ അനലറ്റിക്‌സ് ആൻഡ് ജിയോ ഇൻഫോമാറ്റിക്‌സ്, ഡേറ്റ അനലറ്റിക്‌സ് ആൻഡ് ബയോ എഐ, ഡേറ്റ അനലറ്റിക്‌സ് ആൻഡ് കംപ്യുട്ടേഷനൽ സയൻസ്.) എംഎസ്‌സി ഇക്കോളജി(ഇക്കോളജിക്കൽ ഇൻഫോമാറ്റിക്‌സ്.

 

എംഎസ്‌സി ഇലക്ട്രോണിക്‌സ്( ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ് ഇമേജിങ്, ഐഒടി ആൻ‍ഡ് റോബട്ടിക്‌സ്, വിഎൽ എസ്ഐ ഡിസൈൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്).

 

മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ(ബിസിനസ് അനലറിക്‌സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ, ഫിനാൻസ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഹ്യൂമൻ റിസോഴ്‌സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാർക്കറ്റിങ് ഓപ്പറേഷൻസ്, സിസ്റ്റംസ്) പിജി ഡിപ്ലോമ ഇൻ ഇ ഗവേണൻസ്. വിശദാംശങ്ങൾക്ക്: https://duk.ac.in/admission.ഫോൺ: 8078193800

 

Content Summary : The Digital University of Kerala has commenced the application process for  the academic year 2022-2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com