ബാല്യത്തിൽ പമ്പയാറിൽ കുളിക്കുന്നതും വെള്ളം തെറ്റിക്കുന്നതും നീന്തിക്കളിക്കുന്നതും മുങ്ങാങ്കുഴിയിടുന്നതും മരംകോച്ചുന്ന മകരമഞ്ഞു വകവയ്ക്കാതെ ഓടിവന്നു തണുത്ത വെള്ളത്തിലേക്കു കുതിച്ചുചാടുന്നതുമെല്ലാം ഓർമ്മച്ചെപ്പിലുണ്ട്. ഞങ്ങൾ കുട്ടികളെല്ലാം അതൊക്കെ അതിരില്ലാതെ ആസ്വദിച്ചിരുന്നു. പക്ഷേ ആരെങ്കിലും നിർബന്ധിച്ച് അതെല്ലാം ചെയ്യിക്കുകയായിരുന്നെങ്കിൽ, ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നില്ല. ആദ്യത്തേത് സ്വയം ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തു ചെയ്തത്. രണ്ടാമത്തേത് മറ്റാരെങ്കിലും തിരഞ്ഞെടുക്കുന്നത്. അതിൽ താൽപര്യമുണ്ടാകുക പ്രയാസം.
HIGHLIGHTS
- ‘നിന്റെ വിധിയെഴുതുന്നതു നീ തന്നെ’ എന്ന ചൊല്ലു മറക്കാതിരിക്കാം
- ഏതു വഴി തിരഞ്ഞെടുക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് മഹാവിജയികളുണ്ടാകുന്നത്