ADVERTISEMENT

ചോദ്യം: എംഎസ്ഡബ്ല്യു, എംഎസ്‌സി സൈക്കോളജി എന്നിവയിലെ സാധ്യതകൾ വിശദീകരിക്കാമോ ?

- ഷെറീന കുട്ടി ഗഫൂർ

 

ഉത്തരം: മനുഷ്യമനസ്സിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് മനഃശാസ്ത്രം. ഏതെങ്കിലും ബിരുദമുള്ളവർക്ക് സൈക്കോളജി പിജിക്കു ചേരാം. ഇതുതന്നെ വിവിധ ശാഖകളുണ്ട്. ചില സർവകലാശാലകളിൽ സൈക്കോളജി, സോഷ്യോളജി, ഫിലോസഫി, സോഷ്യൽ വർക്ക്, ഹോം സയൻസ് എന്നിങ്ങനെ നിർദിഷ്ട ബിരുദം വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ അംഗീകാരത്തോടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കാൻ നിലവിൽ എംഫിൽ ക്ലിനിക്കൽ സൈക്കോളജി യോഗ്യത വേണം.

 

പ്രധാന സ്ഥാപനങ്ങൾ: മുംബൈ ടിസ്സ് (എംഎ ക്ലിനിക്കൽ & കൗൺസലിങ് സൈക്കോളജി), ഐഐടി ഗാന്ധിനഗർ (എംഎസ്‌സി കൊഗ്നിറ്റീവ് സയൻസസ്), ബെംഗളൂരു ക്രൈസ്റ്റ് (എംഎസ്‌സി– എജ്യുക്കേഷനൽ സൈക്കോളജി, ന്യൂറോസൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, കൗൺസലിങ് സൈക്കോളജി, ഹെൽത്ത് & വെൽ ബീയിങ് സൈക്കോളജി, എംഎസ്‌സി ബിഹേവിയറൽ സയൻസ്), മുംബൈ സെന്റ് സേവ്യേഴ്സ് (എംഎ ലൈഫ്സ്പാൻ കൗൺസലിങ്), ഹൈദരാബാദ് സർവകലാശാല (എംഎസ്‌സി ഹെൽത്ത് സൈക്കോളജി), ഗാന്ധിനഗറിലെ നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (എംഎസ്‌സി ന്യൂറോ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി).

ഡൽഹി സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, സിംബയോസിസ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, പൂന സർവകലാശാല, അമിറ്റി സർവകലാശാല എന്നിവിടങ്ങളിലും മികച്ച സൗകര്യങ്ങളുണ്ട്.

 

സാമൂഹിക മാറ്റത്തിനും വികസനത്തിനും പാർശ്വവൽകൃത സമൂഹങ്ങളുടെയും വ്യക്തികളുടെയും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രഫഷനലുകളെ വാർത്തെടുക്കുന്ന കോഴ്സാണ് എംഎസ്ഡബ്ല്യു. പ്രധാന സ്ഥാപനങ്ങൾ: മുംബൈ ടിസ്സ്, ഡൽഹി സർവകലാശാലയിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക്, കൊച്ചി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, മുംബൈയിലെ കോളജ് ഓഫ് സോഷ്യൽ വർക്ക് നിർമല നികേതൻ, ബെംഗളൂരു ക്രൈസ്റ്റ്, ഡൽഹി ജാമിയ മില്ലിയ, ചെന്നൈ ലയോള കോളജ് ഓഫ് സോഷ്യൽ സയൻസ്.

 

കേരളത്തിൽ കണ്ണൂർ, എംജി , കാലിക്കറ്റ്, കേരള സർവകലാശാലകളിലെ പഠന വിഭാഗങ്ങളിലും കാലടി സംസ്കൃത സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും സൈക്കോളജി പിജിയുണ്ട്. സംസ്കൃത സർവകലാശാല, എംജി സർവകലാശാല, തിരുവനന്തപുരം ലയോള കോളജ് എന്നിവിടങ്ങളിലും അഫിലിയേറ്റഡ് കോളജുകളിലും എംഎസ്ഡബ്ല്യു പ്രോഗ്രാമുണ്ട്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ബെംഗളൂരു നിംഹാൻസിലെ എംഫിൽ ക്ലിനിക്കൽ സൈക്കോളജിയും എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്കും പരിഗണിക്കാം.

 

Content Summary : Scope Of MSW and Msc Psychology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com