ADVERTISEMENT

ചിത്രകല, ശിൽപകല, വാണിജ്യസാധ്യതയേറെയുള്ള പ്രയുക്‌തകല (അപ്ലൈഡ് ആർട്ട്), ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ 4 വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിന് 15 വരെ അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്‌ടു / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മിനിമം മാർക് നിബന്ധനയില്ല. 2022 ഡിസംബർ 31ന് 17 വയസ്സു തികയണം. ഉയർന്ന പ്രായപരിധിയില്ല. ആദ്യവർഷം പൊതുക്ലാസ്സുകളും തുടർന്നു സ്‌പെഷലൈസേഷനുമാണ്. രണ്ടാം വർഷത്തിന്റെ തുടക്കത്തിൽ സ്‌പെഷലൈസേഷനുള്ള ശാഖ തീരുമാനിക്കും. വാർഷിക ഫീസ് ഉദ്ദേശം 3000 രൂപ. ഫൈൻ ആർട്‌സ് ബിരുദധാരികൾക്ക് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അടക്കമുള്ള സ്‌ഥാപനങ്ങളിൽ വൈവിധ്യമാർന്ന ഡിസൈൻ പരിശീലനത്തിനും അവസരങ്ങളുണ്ട്. 

 

∙കോഴ്സുകളെവിടെ? 

1. കോളജ് ഓഫ് ഫൈൻ ആർട്സ് പാളയം, തിരുവനന്തപുരം - 695 033, കേരള സർവകലാശാല, 44 സീറ്റ് 2. 

രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ്, മാവേലിക്കര - 690 101, കേരള സർവകലാശാല, 41 സീറ്റ് 3. 

കോളജ് ഓഫ് ഫൈൻ ആർട്‌സ്, തൃശൂർ - 680 020 , കാലിക്കറ്റ് സർവകലാശാല, 48 സീറ്റ്. ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസിന് ഇവിടെ മാത്രം 7 സീറ്റ്. ഇതിലെ താൽപര്യം അപേക്ഷയിൽ ചേർക്കണം. പ്രഫഷനൽ കോളജ് പ്രവേശനത്തിന് കേരള സർക്കാരിലെ സംവരണക്രമം പാലിക്കും. ഭിന്നശേഷിക്കാർക്കു 5 ശതമാനം സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. വിമുക്‌തഭടരുടെ മക്കൾക്കായി ഒരു സീറ്റ് ഏതെങ്കിലുമൊരു സ്‌ഥാപനത്തിൽ വിശേഷമായി കിട്ടും. ട്രാൻസ്ജെൻഡർ വിഭാഗത്തിന് 2 അധികസീറ്റുകളുമുണ്ട്. 

 

∙സിലക്‌ഷൻ അഭിരുചിനിർണയ പരീക്ഷയിൽ എഴുത്തും പ്രാക്ടിക്കലും അടക്കം 4 ഭാഗങ്ങൾ. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്സ് വിഭാഗക്കാർ 2, 3, 4 ഭാഗങ്ങളെഴുതണം. ഇതിന് ആകെ നാലര മണിക്കൂർ, 225 മാർക്. പക്ഷേ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് ശാഖയിൽ മാത്രം താൽപര്യമുള്ളവർ ഒന്നും രണ്ടും ഭാഗങ്ങൾ എഴുതിയാൽ മതി – 75 മിനിറ്റ്, 105 മാർക്. 4 ശാഖകളിലേക്കും ശ്രമിക്കുന്നവർ 4 ഭാഗങ്ങളും എഴുതണം – അഞ്ചേകാൽ മണിക്കൂർ, 305 മാർക്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങൾ. www.admissions.dtekerala.gov.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 600 രൂപ. പട്ടികവിഭാഗം 300 രൂപ. രേഖകൾ അപ്‌ലോഡ് ചെയ്യണം. ഹാർഡ് കോപ്പി അയയ്ക്കേണ്ട. പൂർണവിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കാം.

 

Content Summary : Apply For BFA Degree Course In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com