ADVERTISEMENT

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 13 ബിരുദ കോഴ്സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയാകും. എൻട്രൻസ് പരീക്ഷയില്ല.

 

1. ബിഎസ്‌സി നഴ്സിങ്

2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്നോളജി)

3. ബിഎസ്‌സി പെർഫ്യൂഷൻ ടെക്നോളജി

4. ബിഎസ്‌സി എംആർടി (മെഡിക്കൽ റേഡിയളോജിക്കൽ ടെക്നോളജി)

5. ബിഎസ്‌സി ഒപ്റ്റോമെട്രി

6. ബിപിടി (ഫിസിയോതെറപ്പി)

7. ബിഎഎസ്എൽപി (ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി)

8. ബിസിവിടി (കാർഡിയോ വാസ്ക്യുലർ ടെക്നോളജി)

9. ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി

10. ബിഒടി (ഒക്യുപേഷനൽ തെറപ്പി)

11. ബാച്‌ലർ ഓഫ് മെ‍ഡിക്കൽ ഇമേജിങ് ടെക്നോളജി

12. ബാച്‌ലർ ഓഫ് റേഡിയോ തെറപ്പി ടെക്നോളജി

13. ബാച്‌ലർ ഓഫ് ന്യൂറോ ടെക്നോളജി

11, 12, 13 കോഴ്സുകൾ സർക്കാർ മെഡിക്കൽ കോളജുകളിൽ തുടങ്ങാൻ സർക്കാർ / സർവകലാശാലാ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

 

കോഴ്സ് 4 വർഷം വീതം. ഇതിനു പുറമേ ഇനിപ്പറയുന്ന ക്രമത്തിൽ ഇന്റേൺഷിപ്പുണ്ട്. പെർഫ്യൂഷൻ ടെക്, ഒപ്റ്റോമെട്രി, കാർഡിയോ വാസ്ക്യുലർ, ഡയാലിസിസ്, സർക്കാർ കോളജുകളിലെ നഴ്സിങ് (ഒരു വർഷം); ബിഎഎസ്എൽപി (10 മാസം); ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പി (6 മാസം)

12–ാം ക്ലാസ് പരീക്ഷയിലെ (പ്ലസ്ടു ഫൈനൽ ഇയർ) മാർക്കുകൾ അതേപടി എടുക്കുകയല്ല, മറിച്ച് വിവിധ സ്ട്രീമുകളിൽ (കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐഎസ്‌സി മുതലായവ) നേടിയ മാർക്കുകൾ നിർദിഷ്‌ടരീതിയിൽ നോർമലൈസ് ചെയ്തു കണക്കാക്കുകയാകും ചെയ്യുക.

വാർഷിക ഫീസ് സർക്കാർ കോളജുകളിൽ 21,000 രൂപയോളം വരും.

 

∙ പ്രവേശന യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു ജയമാണ് പൊതുവേയുള്ള മാനദണ്ഡം.

ബിഎഎസ്എൽപി കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ ബയോളജി / മാത്‌സ് / കംപ്യൂട്ടർ സയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്ട്രോണിക്സ് / സൈക്കോളജി ഇവയിലൊന്നും ചേർത്ത് ആകെ 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു.

 

ഹയർ സെക്കൻഡറിക്കു തുല്യമാണ് കേരള വിഎച്ച്എസ്ഇ. അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതിയിൽ പരീക്ഷായോഗ്യത നേടിയിരിക്കണം. ക്രീമിലെയറിൽപെടാത്ത പിന്നാക്ക സമുദായക്കാർക്ക് 45% മാർക്ക് മതി. ഒഇസി, ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ. ഏതു സമുദായക്കാരായാലും 2022 ഡിസംബർ 31ന് 17 വയസ്സു പൂർത്തിയാക്കിയിരിക്കണം. സർവീസ് ക്വോട്ടക്കാരല്ലാത്തവർക്ക് ഉയർന്ന പ്രായപരിധി പൊതുവേയില്ല.

 

∙ അപേക്ഷ

എത്ര കോഴ്സിനു ശ്രമിക്കുന്നെങ്കിലും ഒരൊറ്റ ഓൺലൈൻ അപേക്ഷ മതി. www.lbscentre.kerala.gov.in. അപേക്ഷാഫീ 800 രൂപ ഓഗസ്റ്റ് 17ന് അകം അടയ്ക്കണം; പട്ടികവിഭാഗക്കാർ 400 രൂപ. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 20 വരെ. ഹാർഡ് കോപ്പി അയയ്ക്കേണ്ട. സർവീസ് ക്വോട്ടയിലെ അപേക്ഷയ്ക്കു വിശേഷ വ്യവസ്ഥകളുണ്ട്. 0471 2560363, 364

 

Content Summary : Paramedical course admission on the basis of the marks scored in Class 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com