ADVERTISEMENT

പഠനസൗകര്യം തീരെക്കുറവായ മേഖലയാണ് സിമന്റ് ടെക്നോളജി. ഈ വിഷയത്തിലെ ഒരുവർഷ പിജി ഡിപ്ലോമ പ്രവേശനത്തിന് ഫരീദാബാദിലെ നാഷനൽ കൗൺസിൽ ഫോർ സിമന്റ് & ബിൽഡിങ് മെറ്റീരിയൽസ് ഓഗസ്റ്റ് 14 വരെ അപേക്ഷ സ്വീകരിക്കും.

 

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പഠന–ഗവേഷണ സ്ഥാപനമാണിത്. വെബ്സൈറ്റ്: www.ncbindia.com.

 

എംഎസ്‌‌സി കെമിസ്ട്രി, ബിടെക് കെമിക്കൽ എൻജിനീയറിങ് / സിമന്റ് ടെക്നോളജി എന്നിവയാണ് പ്രവേശനത്തിനു മുൻഗണനയുള്ള യോഗ്യതകൾ. മറ്റ് എംഎസ്‌സിക്കാരെയും ബിടെക്കുകാരെയും പരിഗണിക്കും. അപേക്ഷാഫീ 500 രൂപ; സംവരണവിഭാഗക്കാർക്ക് 125 രൂപ. സ്വന്തമായി അപേക്ഷിക്കുന്നവർ പരിശീലനത്തിന് 90,000 രൂപ ഫീസ് അടയ്ക്കണം; വ്യവസായങ്ങൾ സ്പോൺസർ ചെയ്തെത്തുന്നവർ 3,70,000 രൂപയും. 

 

Content Summary : Apply Now For Post Graduate Diploma in Cement Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com