ഏറെ ഉത്തരവാദിത്വമുള്ള ജോലി ചെയ്യാൻ ചങ്കൂറ്റമുണ്ടോ?; എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് പഠിക്കാം

HIGHLIGHTS
  • പ്രവേശനയോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പ്ലസ് ടു വേണം.
aircraft-maintenance-engineering
Representative Image. Photo Credit: Gorodenkoff/Shutterstock
SHARE

വിമാനം പുറപ്പെടുംമുൻപ് അതിന്റെ യന്ത്രസംവിധാനമടക്കം എല്ലാ സാങ്കേതികവശങ്ങളും തൃപ്തികരമെന്ന് ഉറപ്പാക്കി, പറക്കാൻ സജ്ജമെന്നു (Air-worthy) സർട്ടിഫൈ ചെയ്യേണ്ട ചുമതല എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർക്കാണ്. 

മൂന്നു വർഷത്തെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (AME) കോഴ്സ് അംഗീകൃത സ്ഥാപനത്തിൽ പഠിച്ചു ജയിച്ച്, നിർദിഷ്ട യോഗ്യതാപരീക്ഷ വഴി ലൈസൻസും നേടി ഇതിനുള്ള യോഗ്യത സമ്പാദിക്കാം. വിമാനയാത്ര സംബന്ധിച്ച സമസ്തകാര്യങ്ങളും നിയന്ത്രിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (www.dgca.gov.in) അംഗീകാരം പരിശീലനസ്ഥാപനത്തിന് ഉണ്ടായിരിക്കണം. 

AME & FC (എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ & ഫ്ലൈറ്റ് ക്രൂ) ഓൺലൈൻ ലൈസൻസിങ് പരീക്ഷയുടെ ചുമതല വഹിക്കുന്നതു ഡിജിസിഎയുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ എക്സാമിനേഷൻ ഓർഗനൈസേഷനാണ്. പരീക്ഷയുടെ വിവരങ്ങൾ www.pariksha.dgca.gov.in എന്ന സൈറ്റിലുണ്ട്.

എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനീയറിങ്ങിൽ 4 വർഷ ബിടെക്/തുല്യയോഗ്യത ഉള്ളവരാണു വിമാനത്തിന്റെ സാങ്കേതികപരിപാലന ഉത്തരവാദിത്തം നിർവഹിക്കുന്നത്.

എഎംഇ കോഴ്സ്

പ്രവേശനയോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പ്ലസ് ടു വേണം. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, എയ്റോനോട്ടിക്കൽ എന്നിവയിൽ ഒരു ശാഖയിലെ 3 വർഷ ഡിപ്ലോമയായാലും മതി. 

പരിശീലനത്തിനു സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ:

∙Southern College of Engineering & Technology Luiz Nagar, Chalakudy

∙Sha Shib Aviation Academy, Near Cochin International Airport, Nedumbassery, Cochin

·∙Regional Institute of Aviation, Pallichal, Vedivachankovil, Thiruvananthapuram  

∙Mount Zion College of Aircraft Maintenance Engineering, Kadammanitta, Pathanamthitta

∙Jawaharlal Aviation Institute Jawahar Gardens, Lakkidi, Mangalam P.O., Palakkad 

ദേശീയതലത്തിൽ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ സമ്പൂർണ ലിസ്റ്റ്, റേറ്റിങ്ങും വിഷയവും തിരിച്ച് ഡിജിസിഎയുടെ സൈറ്റിലുണ്ട്.

Content Summary : Aircraft Maintenance Engineering Course

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}