ഇത്രയും ചെയ്താൽ പൊതു വിജ്ഞാനത്തിന്റെ 75 % പഠനം പൂർത്തിയാകും ; എങ്ങനെ?

psc-exam-tips-by-mansoorali-kappungal-general-knowledge-text-books
Representative Image. Photo Credit : Nataly Gejdos / Shutterstock.com
SHARE

പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കു പിഎസ്‌സി നടത്തിയ പ്രാഥമിക പരീക്ഷ പല ഘട്ടങ്ങളിലും കഠിനമായിരുന്നു. വരാനിരിക്കുന്ന മെയിൻ പരീക്ഷ അതിനെക്കാൾ ഉയർന്ന നിലവാരത്തിലായിരിക്കും എന്നതിനാൽ ഇപ്പോഴേ പഠിച്ചു തുടങ്ങണം.  എസ്‍സിഇആർടി പാഠപുസ്തകങ്ങളായിരിക്കണം പഠനത്തിന്റെ അടിസ്ഥാനമെന്നു കഴിഞ്ഞ പരീക്ഷകൾ തെളിയിച്ചതാണ്. പൊതുവിജ്ഞാനത്തിലെ 50 മാർക്കിന്റെ 75 ശതമാനവും ഈ പാഠപുസ്തകങ്ങളെ ‌‌‌‌അടിസ്ഥാനമാക്കിയായിരുന്നു. അതിനാൽ ഓരോ പാഠഭാഗവും ശാസ്ത്രീയമായി പഠിക്കണം. ഹയർസെക്കൻഡറി പുസ്തകങ്ങൾ വായിക്കണം. സിലബസ് തയാറാക്കുന്നത് പത്താം ക്ലാസ് നിലവാരത്തിലാണെങ്കിലും പരീക്ഷയ്ക്കു നല്ല മാർക്ക് വാങ്ങാൻ ഹയർസെക്കൻഡറി പുസ്തകങ്ങൾ കൂടി വായിക്കണം.

∙ 5–10 ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പൂർണമായും പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ സിലബസിനുള്ളിൽനിന്നു വായിച്ചു പഠിക്കാൻ ശ്രദ്ധിക്കണം. ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ നേരിട്ടു വായിച്ചു പഠിക്കാൻ പ്രയാസമുള്ളവർക്കു ആദ്യം സാക്ഷരതാ മിഷന്റെ ഹയർസെക്കൻഡറി പുസ്തകങ്ങൾ വായിച്ചു നോക്കാം. അതു കുറെക്കൂടി എളുപ്പമാണ്.

∙ പാഠത്തിൽ നൽകിയിരിക്കുന്ന ടേബിളുകൾ, ചിത്രങ്ങൾ, ഗ്രാഫുകൾ എന്നിവ ആദ്യം ശേഖരിക്കുക. ഇവ വിശദമായി പഠിക്കുക.

∙ രണ്ടാം ഘട്ടത്തിൽ ബുള്ളറ്റ് രൂപത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചെടുക്കുക.

∙ ഓരോ പാഠഭാഗത്തും അതിനോടനുബന്ധിച്ച തുടർ പ്രവർത്തനങ്ങൾ ചേർത്തിട്ടുണ്ടാകും. ഉദാഹരണത്തിന് മുകളിലെ ചിത്രം പരിശോധിച്ചു താഴെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കുക, കൂടുതൽ വിവരങ്ങൾ കണ്ടെത്തി എഴുതുക തുടങ്ങിയ ‌പ്രവർത്തനങ്ങൾ ഉണ്ടാകും. ഇവ‌ പൂർണമാക്കുകയും പഠിക്കുകയും വേണം. പാഠപുസ്തകത്തിൽ കുട്ടികൾക്കു ചെയ്യാൻ നൽകിയിരിക്കുന്ന തുടർപ്രവർത്തനങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും നമുക്കുകൂടി ഉള്ളതാണ്. തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ ‘ടീച്ചേഴ്സ് ടെക്സ്റ്റ് ബുക്ക്’ ഇന്റർനെറ്റിൽ ലഭ്യമാണ്. ഇവ ഡൗൺ ലോഡ് ചെയ്തെടുക്കുന്നതു നന്നായിരിക്കും. അല്ലെങ്കിൽ ഓരോ ക്ലാസിലെയും പഠന സഹായികളായി ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാം.

∙ അവസാന ഘട്ടത്തിലാണു ഖണ്ഡികയായി (പാരഗ്രാഫ്) നൽകിയിരിക്കുന്ന വിവരങ്ങൾ നോക്കേണ്ടത്. 

ഓരോ പ്രധാന വസ്തുതയുടെയും നിർവചനവും ഉദാഹരണവും ഈ ഖണ്ഡികയിലായിരിക്കും ഉണ്ടാകുക. ഉദാഹരണത്തിന് പൊതുഭരണം, വെള്ളപ്പൊക്കം, തിരമാല തുടങ്ങി കഴിഞ്ഞ ചോദ്യക്കടലാസുകളിൽ വന്ന പലതും ഇത്തരത്തിൽ ഖണ്ഡികകളായി നൽകിയവ ആയിരുന്നു.

∙ പാരഗ്രാഫ് വായന കൂടി പൂർത്തിയായാൽ ക്വസ്റ്റ്യൻ പൂൾ ഉപയോഗിക്കാം. സമഗ്ര ആപ്പിൽ ഓരോ വിഷയത്തിന്റെ ക്വസ്റ്റ്യൻ പൂൾ പ്രത്യേകം ലഭ്യം.

∙ ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി എന്നിവയ്ക്കു പത്താംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾക്കു പുറമേ ഹയർസെക്കൻഡറി വിഭാഗം സാക്ഷരത മിഷൻ പാഠപുസ്തകവും, പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങളും കൂടി പരീക്ഷയ്ക്കു തന്നിരിക്കുന്ന സിലബസിനുള്ളിൽ ഒതുങ്ങി നിന്നു വായിക്കണം.

ഇത്രയും ചെയ്താൽ പൊതു വിജ്ഞാനത്തിന്റെ 75 % പഠനം പൂർത്തിയാകും.

Content Summary : PSC Exam Tips by Mansoorali Kappungal - General Knowledge

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}