ADVERTISEMENT

പിഎസ്‌സി ഉദ്യോഗാർഥികളിൽ മിക്കവർക്കും വളരെ പ്രയാസമേറിയ പാഠഭാഗമാണ് കേരള നവോത്ഥാനം (Kerala Renaissance). കേരളത്തിന്റെ സാമൂഹിക പരിഷ്കരണത്തിൽ പ്രധാന പങ്കു വഹിച്ച നേതാക്കൾ, അവരുമായി ബന്ധപ്പെട്ട സംഭവങ്ങൾ, സംഘടനകൾ, പ്രധാന സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടെ നാലായിരത്തോളം വിവരങ്ങളാണ് ഈ ഭാഗത്തു നിന്നു പഠിക്കാനുള്ളത്. നിരന്തരം വായിച്ചു പഠിക്കുക, സംഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഓർമയിൽ നിർത്തുക എന്നതാണ് പഠിക്കാനുള്ള എളുപ്പ വഴി. എല്ലാ നേതാക്കളെയും കുറിച്ചു മുഴുവൻ കാര്യങ്ങളും പഠിക്കണമെന്നില്ല. 

 

ശ്രീനാരായണ ഗുരു അടക്കമുള്ളവരെ കുറിച്ചു കൂടുതൽ വിവരങ്ങൾ പഠിക്കുമ്പോൾ കുറഞ്ഞ സംഭാവനകൾ നൽകിയവരെക്കുറിച്ച്  പ്രധാനപ്പെട്ട രണ്ടോ മൂന്നോ വിവരങ്ങൾ പഠിച്ചാൽ മതിയാകും. ഈ ഭാഗത്തു നിന്ന് ചേരുംപടി ചേർക്കുന്ന വിധത്തിലും ചോദ്യങ്ങൾ കാണാറുണ്ട്. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നോക്കാം

 

 

1. താഴെ തന്നിരിക്കുന്നവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ നേതൃത്വം നൽകിയ സമരങ്ങളേവ?

 

1) കല്ലുമാല സമരം

2) മൂക്കുത്തി സമരം

3) തളി റോഡ് സമരം

4) അച്ചിപ്പുടവ സമരം

 

A. (1), (2)

B. (2), (4)

C. (2)(3)(4)

D.(1)(3)(4)

 

2. ധർമപോഷിണി ആരുടെ പത്രമാണ്?

 

A. വേലുക്കുട്ടി അരയൻ

B. ആറാട്ടുപുഴ വേലായുധ പണിക്കർ

C. ശുഭാനന്ദ ഗുരുദേവൻ

D. സി. കൃഷ്ണൻ

 

3. താഴെ തന്നിരിക്കുന്നവയിൽ ഗാന്ധിജിയുടെ ജീവചരിത്രം മലയാളത്തിലേക്കു വിവർത്തനം ചെയ്തതാര്?

 

A. കുമാരനാശാൻ

B. കെ.രാമകൃഷ്ണ പിള്ള

C. സി.വി.കുഞ്ഞിരാമൻ

D. വക്കം അബ്ദുൽ ഖാദർ മൗലവി

 

 

4.താഴെ തന്നിട്ടുള്ളവയിൽ ശുഭാനന്ദ ഗുരുദേവന്റെ ആദ്യകാല നാമമെന്ത്?

 

A. നടുവൊത്തമൻ

B. കൃഷ്ണൻ നമ്പൂതിരി

C. പാപ്പൻകുട്ടി

D. ആനന്ദഷേണായി

 

5. ചേരുംപടി ചേർക്കുക

 

1. സമപന്തി ഭോജനം

2. പ്രീതി ഭോജനം

3. പന്തി ഭോജനം

4. മിശ്ര ഭോജനം

 

a. വാഗ്ഭടാനന്ദൻ

b. വൈകുണ്ഠ സ്വാമികൾ

c. സഹോദരൻ അയ്യപ്പൻ

d. തൈക്കാട് അയ്യ

 

A. 1-b, 2-a, 3-d, 4-c

B. 1-b, 2-c, 3-d, 4-a

C. 1-d, 2-c, 3-b, 4-a

D. 1-d, 2-a, 3-b, 4-c

 

6. തൃശൂരിൽ നടത്തിയ ഐക്യ കേരള കൺവൻഷനിൽ അധ്യക്ഷത വഹിച്ചതാര്?

 

A. ടി.കെ.മാധവൻ

B. പണ്ഡിറ്റ് കറുപ്പൻ

C. സി.കേശവൻ

D. കെ.കേളപ്പൻ

 

7 .വീരവാണി എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നത് ആരുടെ പ്രസംഗങ്ങളാണ്?

 

A. ആഗമാനന്ദൻ

B.. ആനന്ദതീർഥൻ

C. തൈക്കാട് അയ്യ

D. ബ്രഹ്മാനന്ദ ശിവയോഗി

 

8. ചേരും പടി ചേർക്കുക

 

1. ഹിന്ദു പുലയ സമാജം

2. കേരള പുലയ മഹാസഭ

3. കൊച്ചിൻ പുലയ മഹാസഭ

4. തിരുവിതാംകൂർ ഈഴവ മഹാസഭ

 

a. ഡോ.പൽപ്പു

b. പണ്ഡിറ്റ് കറുപ്പൻ

c .പി.കെ.ചാത്തൻ

d. കുറുമ്പൻ ദൈവത്താൻ

 

A. 1-a, 2-b, 3-c, 4-d

B 1-d, 2-c, 3-b, 4-a

C 1-d, 2-b, 3-c, 4-a

D. 1-a, 2-c, 3-b, 4-d

 

9. താഴെ തന്നിരിക്കുന്നവയിൽ ഏത് സാമൂഹ്യ പരിഷ്കർത്താവിന്റെ ജന്മഗൃഹമാണ് കൈപ്പിള്ളി മന?

 

A. ഡോ.പൽപ്പു

B. ചട്ടമ്പി സ്വാമികൾ

C. കെ.രാമകൃഷ്ണപ്പിള്ള

D. വി.ടി.ഭട്ടതിരിപ്പാട്

 

10. താഴെ തന്നിരിക്കുന്നവയിൽ കേരള മഹിള ദേശ സേവിക സംഘം പ്രവർത്തക ആര്

 

A. ആര്യ പള്ളം

B. ലളിത പ്രഭു

C. പാർവതി നെന്മേനിമംഗലം

D. എ.വി.കുട്ടിമാളു അമ്മ

 

ഉത്തരങ്ങൾ
 

1. B, 2.A, 3.B , 4.C, 5. A, 6.D, 7. A, 8.B, 9.D, 10. B

 

Content Summary : PSC Exam Tips by Mansoorali Kappungal - Kerala Renaissance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com