ADVERTISEMENT

സഹകരണ ബാങ്കുകൾ ഉൾപ്പെടെ കോ-ഓപ്പറേറ്റിവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേയ്‌ക്കുള്ള തസ്‌തികകളിലെ നിയമനത്തിന്, സഹായകമാണ് ബിരുദധാരികൾക്കു നേടാവുന്ന 12 മാസത്തെ ‘ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്‌മെന്റ്’ (എച്ച്ഡിസി & ബിഎം). 13 സഹകരണ പരിശീലന കോളജുകളിൽ പഠനസൗകര്യമുണ്ട്.

 

സംസ്‌ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പ്രോഗ്രാമിലെ പ്രവേശനത്തിൽ താൽപര്യമുള്ളവർക്ക് 31ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. ഇനി പറയുന്ന കേന്ദ്രങ്ങളിലാണ് സ്ഥാപനങ്ങൾ (ഫോൺ നമ്പറുകൾ ബ്രാക്കറ്റിൽ. ബന്ധപ്പെട്ട എസ്ടിഡി കോഡുകൾ ചേർത്തു വിളിക്കുക). കുറവൻകോണം, തിരുവനന്തപുരം (2436 689), അവനൂർ, കൊട്ടാരക്കര (2454 787), ആറന്മുള (2278 140), ചേർത്തല (2813 070), തിരുനക്കര, കോട്ടയം (സ്വകാര്യ മാനേജ്മെന്റ് : 2582 852), മാർക്കറ്റ് ജംക്‌ഷൻ, പാലാ (2213 107), വടക്കൻ പറവൂർ (2447 866), അയ്യന്തോൾ, തൃശൂർ (2389 402), വിക്ടോറിയ കോളജ് റോഡ്, പാലക്കാട് (2522 946), തിരൂർ (2423 929), തളി, കോഴിക്കോട് (2306 460), മണ്ണയാട്, തലശ്ശേരി (2354 065), കോട്ടാച്ചേരി, കാഞ്ഞങ്ങാട് (2217 330).     

ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാബിരുദം അഥവാ തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂലൈ 31ന്  40 വയസ്സ് കവിയരുത്. പട്ടിക/ഒബിസി വിഭാഗക്കാർക്ക് 45/43 വരെയാകാം. സഹകരണസംഘം ജീവനക്കാർക്ക് പ്രായപരിധിയില്ല. സംവരണമുണ്ട്. ബിരുദക്ലാസിലെ എല്ലാ  വർഷങ്ങളിലെയും സെമസ്റ്ററുകളിലെയും മൊത്തം മാർക്കു നോക്കിയാണ് റാങ്കിങ്. പിജിക്ക് ഗ്രേസ് മാർക്കുണ്ട്. ഫുൾ–ടൈം സ്ഥിരം ജീവനക്കാർക്കാണ് പ്രവേശനം. സേവനദൈർഘ്യം അടിസ്ഥാനമാക്കി ഇവരുടെ റാങ്ക് നിശ്ചയിക്കും. ഒരു വർഷത്തെയെങ്കിലും സേവനപരിചയം നിർബന്ധം. കൊമേഴ്സ് ബിരുദക്കാർക്കാണ് പകുതി സീറ്റുകൾ. ‌ബാക്കി സീറ്റുകൾ ആർട്സ്/സയൻസ് ബിരുദക്കാർക്കും. അപേക്ഷാഫീ 250 രൂപ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ 300 രൂപ. പട്ടികവിഭാഗം 75 രൂപ. ആകെ കോഴ്സ് ഫീ 22,230 രൂപ. ഇതിൽ 12,730 രൂപ തുടക്കത്തിൽ അടയ്ക്കണം. പരീക്ഷാഫീസ് പുറമേ. ഇ–മെയിൽ: scukerala@gmail.com, വെബ്: www.scu.kerala.gov.in.

 

Content Summary : HDC entrance applications open till the 31st of this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com