ADVERTISEMENT

മറ്റേതു രംഗത്തുമെന്നപോലെ കൊമേഴ്സിലും വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. പുതിയ മേഖലകളിൽ പ്രാവീണ്യം ആർജിക്കുന്നത് ബഹുരാഷ്ട്രക്കമ്പനികളിലടക്കം വലിയ സ്ഥാപനങ്ങളിലെ ജോലിക്കു വഴിയൊരുക്കും. ഇത്തരം മൂല്യവർധനയ്ക്ക് ഉതകുന്ന ഏതാനും കോഴ്സുകളെപ്പറ്റിയുള്ള സൂചനകളാണ് ഈ ലക്കം. ബികോം ഇല്ലാതെയും ഇവയിൽ പലതും പഠിക്കാം.

 

∙IFRS (International Financial Reporting Standards–https://www.ifrs.org): ആഗോളതലത്തിൽ സ്വീകാര്യതയുള്ള അക്കൗണ്ടിങ് സ്റ്റാൻഡേഡ്. ഇതു രൂപപ്പെടുത്തി നടപ്പാക്കുന്നത് ഇന്റർനാഷനൽ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് ബോർഡ്, ഇന്റർനാഷനൽ സസ്റ്റെയ്നബിലിറ്റി സ്റ്റാൻഡേഡ്സ് ബോർഡ് എന്നീ സ്ഥാപനങ്ങളാണ്. ACCA Global എന്ന ബ്രിട്ടിഷ് സ്ഥാപനം ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ഫൈനാൻഷ്യൽ റിപ്പോർട്ടിങ് പ്രോഗ്രാം നടത്തുന്നുണ്ട്. വിശദവിവരങ്ങൾ www.accaglobal.com എന്ന സൈറ്റിൽ ലഭിക്കും. കുറഞ്ഞ ഫീസോടെ പഠിക്കാൻ Udemy എന്ന ഓൺലൈൻ സംവിധാനത്തിലും സൗകര്യമുണ്ട് (www.udemy.com).

 

∙GAAP (Generally Accepted Accounting Principles): ബിസിനസ്/കോർപറേറ്റ് അക്കൗണ്ടിങ്ങിനു യുഎസ് സ്വീകരിച്ചിട്ടുള്ള രീതിയാണിത്. യൂഎസിലെ ഫൈനാൻഷ്യൽ അക്കൗണ്ടിങ് സ്റ്റാൻഡേർഡ്സ് ബോർഡ് എല്ലാത്തരം പബ്ലിക് അക്കൗണ്ടിങ് പ്രാക്ടീസിനും റിപ്പോർട്ടിങ്ങിനും GAAP അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. IFRSനെപ്പോലെ ഒട്ടേറെ രാജ്യങ്ങൾ ഇത് അംഗീകരിച്ചിട്ടില്ല. Udemy ഉൾപ്പെടെ പല പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ കോഴ്സുകൾ വഴി പഠിക്കാം.

  

∙Ind AS (Indian Accounting Standards): ഇന്ത്യയിലെ കമ്പനീസ് ആക്ടിലെ 133–ാം വകുപ്പനുസരിച്ച് ഇവിടെ സ്വീകരിക്കേണ്ട രീതിയാണ് ഇന്ത്യൻ അക്കൗണിങ് സ്റ്റാൻഡേഡ്സ്. ഐഎഫ്ആർഎസുമായി പൊരുത്തപ്പെടുന്നതാണ് ഇതിലെ വ്യവസ്ഥകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (www.icai.org) ഈ വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. Udemy ഉൾപ്പെടെ പല പ്ലാറ്റ്ഫോമുകളിലെയും ഓൺലൈൻ കോഴ്സുകൾ വഴിയും പഠിക്കാം.

  

∙GST (Goods & Services Taxation): സാധനങ്ങളും സേവനങ്ങളും കൈമാറുമ്പോഴുള്ള നികുതികൾ ദേശീയതലത്തിൽ ഏകീകരിച്ചു നടപ്പാക്കിയ വ്യവസ്ഥ. പഠനസൗകര്യങ്ങൾ: 

 

∙ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് & ടാക്സേഷൻ, ശ്രീകാര്യം, തിരുവനന്തപുരം (www.gift.res.in). 

∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (www.icai.org) സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. 

∙കേരള സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനിയായ അസാപ്പും (Additional Skill Acquisition Programme– http://asapkerala.gov.in) ജിഎസ്ടി കോഴ്സ് നടത്തുന്നു. 

 

∙TALLY (Transactions Allowed in a Linear Line Yards): കമ്പനി അക്കൗണ്ട് ലളിതമായും സുതാര്യമായും തയാറാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ സോഫ്റ്റ്‌വെയറാണിത്. ഡേറ്റ, ഇൻവെന്ററി (സാധനങ്ങളുടെ സമഗ്രവിവരങ്ങൾ), സ്റ്റോക് മാനേജ്മെന്റ്, ഇൻവോയ്സ്, പർചേസ് ഓർഡർ, ഡിസ്കൗണ്ടിങ്, ജീവനക്കാരെ സംബന്ധിച്ച വിവരങ്ങൾ, പേ റോൾ തുടങ്ങി കമ്പനി പ്രവർത്തനവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇതിന്റെ മേഖലയിൽ വരും. കമ്പനികളുടെ കണക്കുകളെ യോജിപ്പിക്കാനും ഉപയോഗിക്കാം. 

 

ഏതുതരം ഫയൽ ട്രാൻസ്ഫറിനും ഇതു പറ്റും. ടാലി പരിശീലനം നൽകുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളുണ്ട്. Udemy ഉൾപ്പെടെ പല പ്ലാറ്റ്ഫോമുകളിലെയും ഓൺലൈൻ കോഴ്സുകൾ വഴിയും പഠിക്കാം. 

Content Summary : How Can get a job after commerce in MNC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com