പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാം അപേക്ഷ 30 വരെ

plant health
Photo Credit: Tinnakorn jorruang/ Shutterstock.com
SHARE

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരുവർഷ ‘പിജി ഡിപ്ലോമ’, 6 മാസ ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24013346, niphm@nic.in, വെബ്: https://niphm.gov.in.

PGDPHM – പിജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: അഗ്രികൾചർ, അഗ്രി & റൂറൽ ഡവലപ്മെന്റ് ഇവയൊന്നിലെ ബിഎസ്‌സി / ബിടെക് അഗ്രി എൻജിനീയറിങ് / എംഎസ്‌സി ലൈഫ് സയൻസസ് ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇനിപ്പറയുന്ന 5 മേഖലകളിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. (1) ബയോകൺട്രോൾ ഇൻപുട് പ്രൊഡക്‌ഷൻ മാനേജ്മെന്റ് (2) ബയോസെക്യൂരിറ്റി ഇൻകർഷൻ മാനേജ്മെന്റ് (3) പെസ്റ്റിസൈഡ് മാനേജ്മെന്റ് (4) വെർടിബ്രേറ്റ് & സ്ട്രക്ചറൽ പെസ്റ്റ് മാനേജ്മെന്റ് (5) പ്ലാന്റ് ഹെൽത്ത് എൻജിനീയറിങ്. ഇവയിൽ പെസ്റ്റിസൈഡ് മാനേജ്മെന്റ് സ്പെഷലൈസേഷനിൽ മാത്രം കെമിസ്ട്രി ബിഎസ്‌സിക്കാർക്ക് 5 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

കോഴ്സ് ഫീ 75,000 രൂപ 2 ഗഡുക്കളായി അടയ്ക്കാം. താമസം സൗജന്യം. ഭക്ഷണച്ചെലവിലേക്ക് പ്രതിദിനം 240 രൂപയോളം നൽകണം. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 2 ലക്ഷം രൂപ ഫീസടയ്ക്കണം.

·DPHM- ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: പ്രവേശനയോഗ്യത പിജി ഡിപ്ലോമയുടേതു തന്നെ, പക്ഷേ എംഎസ്‌സിക്കാർ അപേക്ഷിക്കേണ്ട. കോഴ്സ് ഫീ 35,000 രൂപ. താമസം സൗജന്യം. ഭക്ഷണച്ചെലവിലേക്ക് പ്രതിദിനം 240 രൂപയോളം നൽകണം.  

കോഴ്സ് ഏതായാലും അപേക്ഷാ ഫീ 100 രൂപ ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ എഴുത്തുപരീക്ഷ ഒക്ടോബർ 7ന്. സിലക്‌ഷൻ ലിസ്റ്റ് ഒക്ടോബർ 12ന്. ക്ലാസുകൾ ഒക്ടോബർ 20നു തുടങ്ങും.

Content Summary: Plant Health Management programme: Applications invited

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA