ബിരുദധാരികളെ കാത്തിരിക്കുന്നത് 20,000 ഒഴിവുകൾ; അപേക്ഷിക്കേണ്ടേ, മിനി സിവിൽ സർവീസിന്?

HIGHLIGHTS
  • എസ്എസ്‌സി കംബൈൻ‍ഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാം
  • അപേക്ഷ ഒക്ടോബ‍‍ർ 8 വരെ
ssc-cgl-recruitment-2022
Representative Image. Photo Credit: saurabhpbhoyar/Shutterstock
SHARE

കേന്ദ്ര സർവീസുകളെക്കുറിച്ചുള്ള കഴിഞ്ഞയാഴ്ചത്തെ കരിയർ ഗുരുവിൽ ‘മിനി സിവിൽ സർവീസ്’ എന്നു വിളിപ്പേരുള്ള സ്റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ (എസ്എസ്‌സി) കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയെക്കുറിച്ചു പറഞ്ഞിരുന്നു. സിജിഎലിനുള്ള വിജ്ഞാപനം വന്നതാണ് ഈയാഴ്ചത്തെ ഹോട്ട് കരിയർ വാർത്ത. ബിരുദധാരികളെ കാത്തിരിക്കുന്നത് 20,000 ഒഴിവുകൾ. അപേക്ഷ ഒക്ടോബർ 8 രാത്രി 11 വരെ. വിശദ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. ssc.nic.in

ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ‍ഡിപ്പാ‍‍ർട്മെന്റ്, സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, വിദേശകാര്യമന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, കേന്ദ്ര പ്രത്യക്ഷ നികുതി ബോ‍ർഡ്, കേന്ദ്ര പരോക്ഷ നികുതി ബോർഡ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 35 ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളാണുള്ളത്. തസ്തിക അനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്.

∙പരീക്ഷ രണ്ടു ഘട്ടം

ടിയർ 1, ടിയർ 2 എന്നിങ്ങനെ രണ്ടു ഘട്ടമായാണു പരീക്ഷ. രണ്ടും കംപ്യൂട്ടർ അധിഷ്ഠിതം. പരീക്ഷകളുടെ വിശദാംശങ്ങളും സിലബസും വെബ്സൈറ്റിലുണ്ട്. ആദ്യഘട്ടം ഡിസംബറിൽ പ്രതീക്ഷിക്കാം. ഇതിൽ മിനിമം യോഗ്യത നേടുന്നവരെ രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും നിയമനം. എൻഐഎ സബ് ഇൻസ്പെക്ടർ, സിബിഐ സബ് ഇൻസ്പെക്ടർ തുടങ്ങി 9 തസ്തികകളിലേക്കു ഫിസിക്കൽ ടെസ്റ്റുമുണ്ട്

∙ കേരളത്തിൽ 7 കേന്ദ്രങ്ങൾ

പരീക്ഷയ്ക്ക് ഒരു റീജനു കീഴിലെ മൂന്നു കേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ആവശ്യപ്പെടാം. ഇതുതന്നെ ലഭിക്കണമെന്നില്ല.

കേരള- കർണാടക റീജന്റെ ഭാഗമായ കേരളത്തിൽ ഏഴു പരീക്ഷാകേന്ദ്രങ്ങളുണ്ട് - തിരുവനന്തപുരം (സെന്റർ കോഡ് 9211), കൊല്ലം (9210), കോട്ടയം (9205), എറണാകുളം (9213), തൃശൂർ (9212), കോഴിക്കോട് (9206), കണ്ണൂർ (9202)

Content Summary: SSC CGL Recruitment 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}