ADVERTISEMENT

മനുഷ്യമനസ്സിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണു സൈക്കോളജി. ഓരോ സന്ദർഭത്തിലും ഓരോരുത്തരും പെരുമാറുന്നതെങ്ങനെ, അങ്ങനെ പെരുമാറുന്നത് എന്തുകൊണ്ട് തുടങ്ങി മനസ്സുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ പഠനവിധേയമാകും. മനോഭാവങ്ങൾ രൂപപ്പെടുന്നത്, അതിനുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ വിലയിരുത്തി, വിദ്യാഭ്യാസം മുതൽ വ്യവസായ മാനേജ്മെന്റ് വരെ ഒട്ടേറെ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നു.  പെരുമാറ്റം, മാനസിക പ്രവർത്തനങ്ങൾ, തലച്ചോറിലെ ചലനങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്നു. മനശ്ശാസ്ത്രത്തിനു മെഡിക്കൽ സയൻസ്, സോഷ്യൽ സയൻസ്, വിദ്യാഭ്യാസം  എന്നിവയുമായി ഗാഢബന്ധമുണ്ട്.

 

സൈക്കോളജിയുെട ശാഖകൾ 

 

ഏറെ വികസിച്ച ശാസ്ത്രമെന്ന നിലയ്ക്ക് ഇതിനു പല ശാഖകളുണ്ട്. ഏതാനും ശാഖകളും ബന്ധപ്പെട്ട മേഖലകളും കാണുക:  

∙ഇൻഡസ്ട്രിയൽ സൈക്കോളജി: ജോലിസ്ഥലത്തു ജീവനക്കാരുടെ പെരുമാറ്റരീതികളും അവ മെച്ചപ്പെടുത്താനുള്ള വഴികളും.  

∙എക്സ്പെരിമെന്റൽ സൈക്കോളജി: സാഹചര്യവും പെരുമാറ്റവും തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ വിലയിരുത്തുന്നു. യുക്തിയുടെയും വികാരത്തിന്റെയും തലങ്ങൾ പരിശോധിക്കുന്നു. 

∙എജ്യുക്കേഷനൽ സൈക്കോളജി: ഫലപ്രദമായ പഠനവും അധ്യാപനവും മൂല്യനിർണയവും. 

∙എൻജിനീയറിങ് സൈക്കോളജി: ഏറ്റവുമധികം പ്രയോജനപ്പെടുംവിധം കംപ്യൂട്ടറടക്കമുള്ള യന്ത്രങ്ങൾ എങ്ങനെ ഡിസൈൻ ചെയ്യാമെന്ന് ഉപദേശിക്കുന്നു 

∙എവല്യൂഷനറി സൈക്കോളജി: ജീവികളുടെ പരിണാമത്തോടൊപ്പം വന്ന മാറ്റങ്ങൾ. മനുഷ്യന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വികസിച്ചത്. 

∙ഓക്യുപ്പേഷനൽ സൈക്കോളജി: കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ.  

∙ക്ലിനിക്കൽ സൈക്കോളജി: മാനസികപ്രശ്നങ്ങൾ ഉള്ളവർക്ക് ആശ്വാസം നൽകുക. കൗൺസലിങ് സൈക്കോളജിയെന്നും പറയും.  

∙കൊഗ്‌നിറ്റിവ് സൈക്കോളജി: ഓർമശക്തി, യുക്തിബോധം മുതലായവ.  

∙ഡവലപ്മെന്റൽ സൈക്കോളജി: ജീവിതത്തിൽ പല ഘട്ടങ്ങളിലും വളർച്ചയോടൊപ്പം വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങൾ.  

∙ന്യൂറോ സൈക്കോളജി: തലച്ചോറിന്റെ ഘടനയും പ്രവർത്തനവും പെരുമാറ്റത്തെ സ്വാധീനിക്കുന്നത്.  

∙ഫൊറൻസിക് സൈക്കോളജി: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടത്.  

∙സോഷ്യൽ സൈക്കോളജി: വ്യക്തികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന സാമൂഹികഘടകങ്ങൾ.  

∙ഹെൽത്ത് സൈക്കോളജി: ശാരീരികമെന്നതിനു പുറമെ മാനസികമായ കാരണങ്ങളും രോഗത്തിന് ഉണ്ടാവാം. അവയെക്കുറിച്ചുള്ള പഠനവും ചികിത്സയിലെ പ്രയോഗവും.  

 

Content Summary : Scope of Psychology 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com