ADVERTISEMENT

ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ട്, 4 ഡിപ്ലോമ പ്രോഗ്രാമുകളിലെ (ഒരു വർഷം) പ്ര‌വേശനത്തിന് ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കും.

 

1) ട്രാൻസ്പോർട്ട് ഇക്കണോമിക്സ് & മാനേജ്മെന്റ്

2) മൾട്ടി–മോഡൽ ട്രാൻസ്പോർട്ട് (കണ്ടെയ്നറൈസേഷൻ) & ലോജിസ്റ്റിക്സ് മാനേജ്മെന്റ്

3) റെയിൽ ട്രാൻസ്പോർട്ട് & മാനേജ്മെന്റ്

ഈ 3 കറസ്പോണ്ടൻസ് പ്രോഗ്രാമുകൾക്കും ഫീസ് 8000 രൂപ വീതം.

4) പോർട്ട് ഡവലപ്മെന്റ് & മാനേജ്മെന്റ് – ഫീസ് 10,000 രൂപ

ഏതെങ്കിലും ബിരുദമോ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ ജീവനക്കാർക്കും സായുധസേനയിൽ സേവനം അനുഷ്ഠിച്ചവർക്കും പ്ലസ്ടുവും 3 വർഷത്തെ പ്രവർത്തനപരിചയവും മതി.

 

ചെന്നൈ, മുംബൈ, ഡൽഹി അടക്കം 8 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. വിശദാംശങ്ങൾക്ക് 200 രൂപയുടെ ഡ്രാഫ്റ്റ് സഹിതം ആവശ്യപ്പെട്ട് പ്രോസ്പെക്ടസ് വരുത്താം. Institute of Rail Transport എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡ്രാഫ്റ്റിന്റെ പിന്നിൽ അപേക്ഷകരുടെ പേരും വിലാസവും കോഴ്സിന്റെ പേരും ക്യാപിറ്റൽ അക്ഷരങ്ങളിൽ എഴുതണം.

വിലാസം: The Institute of Rail Transport, Room No.104, North Central Railway Project Unit (NCRPU), Near IRWO Office, Shivaji Bridge, New Delhi-110001; ഫോൺ: 011 23214362, ഇമെയിൽ: edirt.1964@gmail.com

വെബ്സൈറ്റ്: www.irt.indianrailways.gov.in

 

Content Summary : Diploma in Rail Transport and Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com