ADVERTISEMENT

കേരള എൻജിനീയറിങ് രണ്ടാം അലോട്മെന്റ് കഴിഞ്ഞതോടെ ഇനി കോളജിൽ നേരിട്ടു ഹാജരായി അഡ്മിഷൻ എടുക്കേണ്ട സമയം. കോളജിൽ ഹാജരാക്കാനുള്ള രേഖകളെല്ലാം കൈവശമുണ്ടെന്ന് ഉറപ്പാക്കുക. പ്രോസ്പെക്ടസിൽ 11.7.1 ൽ (പേജ് 76–77) ഇവ ഏതൊക്കെയെന്നു വിശദമായി പറഞ്ഞിട്ടുണ്ട്.

 

ആറാമതായി പറഞ്ഞിരിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, 150-ാം പേജിൽ അനുബന്ധം XVII-b ആയി നൽകിയിട്ടുള്ള മാതൃകയിൽ, ഗവ. ആശുപത്രിയിലെ അസിസ്റ്റന്റ് സർജനിൽ കുറയാത്ത തസ്തികയിലുള്ള ഡോക്ടറിൽനിന്നു വാങ്ങണം.

 

മുൻവർഷങ്ങളിൽ പ്ലസ് ടു പാസായവരുടെ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാലാവധി (ആറുമാസം) കഴിഞ്ഞിരിക്കും എന്നതിനാൽ, പുതിയതു വാങ്ങിവയ്ക്കുകയോ പഴയത് അറ്റസ്റ്റ് ചെയ്യിക്കുകയോ വേണം. ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളും കയ്യിൽ കരുതുന്നതു നന്നായിരിക്കും. അലോട്മെന്റ് കിട്ടുമ്പോൾ ഓൺലൈനായി അടയ്ക്കേണ്ട ട്യൂഷൻ ഫീസിനു പുറമേ പിടിഎ സംഭാവന, ക്യാംപസ് ഡവലപ്മെന്റ് ഫണ്ട്, സർവകലാശാലയിലേക്കുള്ള റജിസ്ട്രേഷൻ ഫീസ് തുടങ്ങിയവ കോളജിലും അടയ്ക്കേണ്ടതുണ്ട്. ഇത് ഓരോ വിഭാഗത്തിലെ കോളജുകളിലും വ്യത്യസ്തമാണെന്നും ഓർക്കുക.

 

Content Summary : Things To Remember: BTech Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com