ADVERTISEMENT

ഡിസൈൻ (രൂപകൽപന) രംഗത്തെ രാജ്യാന്തരപ്രശസ്ത സ്ഥാപനമാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി). www. admissions.nid.edu / www.nid.edu

യോഗ്യത നേടുന്നവർക്കെല്ലാം മികച്ച ജോലിസാധ്യത. അഹമ്മദാബാദിനു പുറമേ, ബെംഗളൂരുവിലും ഗാന്ധിനഗറിലും (ഗുജറാത്ത്) ക്യാംപസുകളുണ്ട്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിൽ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. 2023ലെ പ്രവേശനത്തിന് ഡിസംബർ 16നു വൈകിട്ടു 4 വരെ അപേക്ഷ സ്വീകരിക്കും. ലേറ്റ് ഫീ നൽകി ഡിസംബർ 19നു വൈകിട്ടു 4 വരെയും അപേക്ഷിക്കാം.

 

∙ ബിഡിസ്: 4 വർഷം. പ്ലസ്‌ടു / 3–വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്ക് പ്രവേശനം. 2022–23ലെ പരീക്ഷയ്ക്കു പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയും പാലിക്കണം. 3 കൈവഴികളിലായി പല ശാഖകളിലും സ്‌പെഷലൈസ് ചെയ്യാൻ സൗകര്യം.

 

1) കമ്യൂണിക്കേഷൻ ഡിസൈൻ (അനിമേഷൻ, എക്സിബിഷൻ, ഫിലിം & വിഡിയോ ഗ്രാഫിക്)

2) ഇൻ‍ഡസ്ട്രിയൽ ഡിസൈൻ (സിറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്)

3) ടെക്സ്റ്റൈൽ ഡിസൈൻ. അഹമ്മദാബാദിൽ ആകെ 128 സീറ്റ്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം കേന്ദ്രങ്ങളിൽ 75 വീതവും. ബെംഗളൂരുവിൽ ബി‍ഡിസ് ഇല്ല.

 

∙എംഡിസ്: രണ്ടര വർഷം: പ്ലസ്ടു കഴിഞ്ഞ് മൂന്നോ നാലോ വർഷത്തെ ബിരുദം അഥവാ പ്ലസ്ടു കഴിഞ്ഞ് 4 വർഷത്തെ ഡിസൈൻ / ഫൈൻ ആർട്സ് / അപ്ലൈഡ് ആർട്സ് / ആർക്കിടെക്ചർ ഡിപ്ലോമ. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.

 

മൂന്നു കേന്ദ്രങ്ങളിലെ എംഡിസ് പഠനശാഖകൾ:

 

1) അഹമ്മദാബാദ്: അനിമേഷൻ ഫിലിം, ഫിലിം & വിഡിയോ, ഗ്രാഫിക്, സിറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്, ടെക്സ്റ്റൈൽ

2) ഗാന്ധിനഗർ: ഫൊട്ടോഗ്രഫി, ടോയ് & ഗെയിം, ട്രാൻസ്പോർട്ടേഷൻ & ഓട്ടമൊബീൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, അപ്പാരൽ, ലൈഫ്സ്റ്റൈൽ അക്സസറി.

3) ബെംഗളൂരു: യൂണിവേഴ്സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, റീട്ടെയ്ൽ എക്സ്പീരിയൻസ്.

ബിഡിസ് പ്രാഥമിക അഭിരുചിപരീക്ഷ ജനുവരി 8നു നടക്കും. ഇതിൽ മികവുള്ളവർക്ക് ഏപ്രിൽ 29, 30 തീയതികളിൽ മെയിൻ അഭിരുചിപരീക്ഷയുണ്ട്.

 

Content Summary : Apply for a Design Course at the National Institute of Design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com