ADVERTISEMENT

രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തോടെ 1995 മുതൽ പ്രവർത്തിക്കുന്ന ഐഐസിഡി, വിവിധ ഡിസൈൻ പ്രോഗ്രാമുകളിൽ 2023–24 വർഷത്തെ പ്രവേശനത്തിന് ജനുവരി 21നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. കരകൗശലത്തിന് ഊന്നൽ നൽകുന്ന പാഠ്യക്രമമാണ്. Indian Institute of Crafts & Design, J-8, Jhalana Institutional Area, Jaipur-302004. ഫോൺ: 094606 73297; admissions@iicd.ac.in. വെബ് : www.iicd.ac.in.

 

∙ പ്രോഗ്രാമുകൾ

 

എ) 4–വർഷ ബിഡിസ്: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. 6 വിഭാഗങ്ങളിൽ സ്പെഷലൈസേഷൻ: സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി) / ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (ലോഹം, ശില, മരം, ചൂരൽ, മുള) / ഫയേർഡ് മെറ്റീരിയൽ ഡിസൈൻ (പോഴ്സ്‌ലെയ്ൻ, എർത്തൻവെയ്ർ, സ്റ്റോൺവെയ്ർ, ടെറാക്കോട്ട) / ഫാഷൻ ക്ലോത്തിങ് ഡിസൈൻ / ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി ആനിമേഷൻ, സർഗാത്മക ഇലസ്ട്രേഷൻ) ഇഷ്ടപ്പെട്ട സ്പെഷലൈസേഷൻ ഏതെന്ന് അപേക്ഷാവേളയിൽ അറിയിക്കണം. ആദ്യ 2 സെമസ്റ്ററിലെ പ്രകടനവും നോക്കിയാവും ഇതിൽ തീരുമാനമെടുക്കുക. ആകെ 180 സീറ്റ്.  

 

ബി) 2–വർഷ എംഡിസ്: ഡിസൈൻ / ആർക്കിടെക്ചർ ബിരുദം. സ്പെഷലൈസേഷനുകൾ ബിഡിസിന്റെ തന്നെ – ആകെ 90 സീറ്റ്    

 

സി) 3–വർഷ എംവോക്: ഡിസൈൻ–ഇതര (നോൺ–‍ഡിസൈൻ) വിഷയങ്ങളിലെ ബിരുദധാരികൾക്ക്. 90 സീറ്റ്

ബിഡിസ്, എംവോക് എന്നിവയിലെ ആദ്യവർഷം ഫൗണ്ടേഷൻ പ്രോഗ്രാമാണ്. യുജി പ്രോഗ്രാമിൽ 4 തലങ്ങളിൽ സർട്ടിഫിക്കറ്റ് കിട്ടും. ഒരു വർഷത്തിനു ശേഷം ഡിപ്ലോമ, 2 വർഷത്തിനു ശേഷം അ‍‍ഡ്വാൻസ്ഡ് ഡിപ്ലോമ, 3 വർഷത്തിനു ശേഷം ബിവോക്, 4 വർഷത്തിനു ശേഷം ബിഡിസ് എന്ന സമ്പ്രദായമുണ്ട്.

 

∙ സിലക്‌ഷൻ

 

എല്ലാ പ്രോഗ്രാമുകളിലേക്കും ഒരേ ശൈലിയിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. ചെന്നൈ അടക്കം 14 കേന്ദ്രങ്ങളിൽ 2023 ഫെബ്രുവരി 12ന് രാവിലെയും ഉച്ചകഴിഞ്ഞുമായി 2 മണിക്കൂർ വീതമുള്ള എഴ‌ുത്തുപരീക്ഷയിൽ ജനറൽ അവയർനെസ്, ക്രിയേറ്റിവിറ്റി & പെർസെപ്ഷൻ ടെസ്റ്റ് (35% മാർക്ക്), മെറ്റീരിയൽ, കളർ & കൺസെപ്ച്വൽ ടെസ്റ്റ് (45%) എന്നീ 2 ഭാഗങ്ങളുണ്ട്. 

 

കേരളത്തിൽ കേന്ദ്രമില്ല. ഫെബ്രുവരി 12നു തന്നെ പരീക്ഷ കഴിഞ്ഞ് 20% മാർക്കിന്റെ ഇന്റർവ്യൂവിലും പങ്കെടുക്കണം. 

ഈ സമയത്ത് സ്വന്തം രചനകൾ കാണിക്കാം. ഫെബ്രുവരി 27ന് സിലക്‌ഷൻ  ലഭിച്ചവരുടെ ലിസ്റ്റിടും. ഏപ്രിൽ 3ന് അകം ഫീസടയ്ക്കണം. ജൂലൈയിൽ ക്ലാസ് തുടങ്ങും.

 

∙ അപേക്ഷാ ഫീ 

 

അപേക്ഷാ ഫീ 1750 രൂപ. എൻആർഐ 3500 രൂപ. പഠനത്തിന് സെമസ്റ്റർ ഫീ – 1,20,000 രൂപ. പ്രവേശന ഫീ – 7000 രൂപ. ഹോസ്റ്റൽ ഭക്ഷണമടക്കം സെമസ്റ്ററൊന്നിന് ആകെ ഫീസ് 2,20,000 രൂപയോളം വരും. എല്ലാ പ്രോഗ്രാമുകൾക്കും ഫീസ് തുല്യം. എൻആർഐ വിഭാഗക്കാർക്ക് വിശേഷ നിരക്ക്. പഠിച്ചു യോഗ്യത നേടുന്നവർക്ക് നല്ല ജോലി കിട്ടിയ ചരിത്രമാണുള്ളത്. 

 

Content Summary : IICD Jaipur Admission 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com