ADVERTISEMENT

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് വിഷയങ്ങളിൽ സ്‌കോളർഷിപ്പോടെ പിഎച്ച്‌ഡി ഗവേഷണത്തിനു താൽപര്യമുള്ളവർക്ക് പുണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി നടത്തുന്ന ‘ഐനാറ്റ് 2023’ (IUCAA - National Admission Test) എന്ന ടെസ്‌റ്റെഴുതാം.

വിലാസം : 

Inter-University Centre for Astronomy and Astrophysics,
Pune University Campus, Ganeshkhind,
Pune 411 007,
Ph.: 020-2560 4100;
e-mail: inat@iucaa.in;
വെബ് : http://inat.iucaa.in 

യുജിസിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണിത്.

ഗവേഷണമേഖലകൾ: ഗ്രാവിറ്റി, കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്, കോസ്മോളജി, ഹൈ എനർജി അസ്ട്രോഫിസിക്സ്, ഭൂമിയിൽ നിന്നും സ്പേസിൽ നിന്നുമുള്ള നിരീക്ഷണം, സോളർ ഫിസിക്സ്

പ്രവേശന യോഗ്യത: ഇനി പറയുന്ന ഏതെങ്കിലുമൊരു യോഗ്യത 55% എങ്കിലും മാർക്കോടെ 2023 ജൂലൈയോടെയെങ്കിലും പൂർത്തിയാക്കണം – ഫിസിക്‌സ്, അസ്‌ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്സ് ഇവയൊന്നിലെ എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ്‍സി, അഥവാ ഏതെങ്കിലും ശാഖയിലെ ബിഇ / ബിടെക്.

സമർഥരായ ബിഎസ്‌സി അവസാന വർഷക്കാർ, എംഎസ്‌സി ഒന്നാം വർഷക്കാർ, ഇന്റഗ്രേറ്റഡ് എംഎസ്‌സി നാലാം വർഷക്കാർ, ബിഇ / ബിടെക് രണ്ടും മൂന്നും വർഷക്കാർ എന്നിവർക്ക് മുൻകൂർ സിലക്‌ഷനുവേണ്ടി അപേക്ഷിക്കാം. ഇവർക്ക് ബിഇ/ബിടെക്/എംഎസ്‌സി പൂർത്തിയാക്കിയതിനുശേഷം ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററിൽ പിഎച്ച്ഡി ഗവേഷണ സ്കോളർഷിപ്പിനു ചേരാം.

അപേക്ഷകർ അസ്ട്രോണമി പഠിച്ചിരിക്കണമെന്നു നിർബന്ധമില്ല. ഫിസിക്സിൽ എംഎസ്‌സി തലം വരെയുള്ള അടിസ്ഥാനവിവരങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ടെസ്റ്റിലും ഇന്റർവ്യൂവിലും ഉണ്ടാകും.

ഓൺലൈൻ അപേക്ഷ: ഡിസംബർ 13ന് അകം സമർപ്പിക്കണം. 2 റഫറിമാർ ഓൺലൈനായി അയയ്ക്കുന്ന അസസ്മെന്റ് രഹസ്യറിപ്പോർട്ടുകൾ ഡിസംബർ 19ന് അകം എത്തിക്കുകയും വേണം. ഈ റിപ്പോർട്ടുകളില്ലെങ്കിലും അപേക്ഷ പരിഗണിക്കുമെങ്കിലും സിലക്‌ഷനു സാധ്യത കുറയും

പ്രവേശനപരീക്ഷ: സിലക്‌ഷന്റെ ഭാഗമായി ഫെബ്രുവരി 8ന് രാവിലെ 10 മണിക്കു പുണെയിൽ 2 മണിക്കൂർ എഴുത്തുപരീക്ഷയും, അന്നും പിറ്റേന്നും 45 മിനിറ്റോളം നീളുന്ന ഇന്റർവ്യൂവും.

Content Summary : INAT 2023 National Admission Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com