35 –ാം വയസ്സിൽ ജോലി തേടുന്നവരാണോ?; ബുദ്ധിപൂർവം തിരഞ്ഞെടുക്കാം 15മേഖലകൾ

HIGHLIGHTS
  • ഹോബികൾ ജോലിയാക്കി മാറ്റാനുള്ള അവസരവും 35-ാം വയസ്സിൽ ഒരാളെ കാത്തിരിക്കുന്നു.
  • 35-ാം വയസ്സിൽ ആരംഭിക്കാവുന്ന ഒട്ടേറെ ജോലി സാധ്യതകൾ മാനസിക ആരോഗ്യ മേഖലയിലുണ്ട്.
job-after-35
Representative Image. Photo Credit: lunopark/Shutterstock
SHARE

35 വയസ്സ് ഒരു വ്യക്തിയുടെ ജീവിതത്തിൽ പല ഘടകങ്ങൾ കൊണ്ടും നിർണായകമാണ്. മധ്യവയസ്സിലെ പ്രതിസന്ധി എന്ന് ചിലരങ്കിലും വിശേഷിപ്പിക്കുന്ന മാനസിക പ്രശ്‌നങ്ങൾ ഈ പ്രായത്തിലായിരിക്കും ചിലരെയെങ്കിലും വേട്ടയാടുക. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ചിലർക്കെങ്കിലും വിരസത അനുഭവപ്പെടാം. സാമ്പത്തിക പ്രതിസന്ധിയാ യിരിക്കും ചിലരുടെ പ്രശ്‌നം. ജോലി തന്നെ ഇല്ലാതായി എന്തു ചെയ്യണമെന്ന ലക്ഷ്യം നഷ്ടപ്പെടുന്നവരും ഉണ്ടാകാം. എന്നാൽ 35-ാം വയസ്സിൽ പേടി വേണ്ട എന്നതാണ് യാഥാർഥ്യം. പുതിയൊരു കരിയർ തുടങ്ങാൻ ഒട്ടും താമസിച്ചിട്ടുമില്ല. കരിയർ എന്ന തുരങ്കത്തിലേക്ക് ഈ ഘട്ടത്തിൽ നോക്കിയാൽ ഇരുട്ട് മാത്രമല്ല കാണുന്നത്. വെളിച്ചവും കാണാം. അനന്വേഷിക്കാനുള്ള മനസ്സാണു വേണ്ടത്.

35 ന്റെ നേട്ടം

ചെറുപ്പത്തിൽ ഒരു ജോലിക്കു ചേരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒട്ടേറെ അവസരങ്ങൾ 35-ാം വയസ്സിൽ കാത്തിരിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാകുക. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഉയരങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുക. 35-ാം വയസ്സ് അവസരങ്ങളുടെ സമൃദ്ധിയാണ് ഏതൊരാൾക്കും സമ്മാനിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഏതു ജോലി ചെയ്താലായിരിക്കും കഴിവു തെളിയിക്കാനാകുക എന്നും സന്തോഷവാനായിരിക്കുക എന്നും മനസ്സിലാക്കുക. അതനുസരിച്ച് ജോലി കണ്ടെത്തി ജീവിക്കുക.

മാനസികാരോഗ്യം

പ്രായോഗിക പരിജ്ഞാനവും പക്വതയുമായി ബന്ധപ്പെട്ടതാണ് മാനസിക ആരോഗ്യം. പല വർഷങ്ങളിലെ അനുഭവ പരിചയമുള്ള വ്യക്തി എന്ന നിലയിൽ വഴികാട്ടിയാകാൻ ഈ പ്രായത്തിൽ തീർച്ചയായും കഴിയും. പലർക്കും വേണ്ടത് കൃത്യമായ ഉപദേശങ്ങളും അവരെ നേർവഴിക്കു നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ്. ഇവയൊക്കെ നൽകാൻ പക്വതയുള്ള ഒരു വ്യക്തിക്കു മാത്രമേ കഴിയൂ. സൈക്കോളജിയിലോ കൗൺസലിങ്ങിലോ ബിരുദം ഇല്ലാത്ത വ്യക്തിയാണെങ്കിൽ ഈ ഘട്ടത്തിൽ അതു പരിഗണിക്കാവുന്നതാണ്.  മാനസിക ആരോഗ്യ മേഖലയിൽ വിരമിക്കൽ പ്രായം ബാധഘകമാകാതെ തന്നെ ആർക്കും ജോലി ചെയ്യാം. 35-ാം വയസ്സിൽ ആരംഭിക്കാവുന്ന ഒട്ടേറെ ജോലി സാധ്യതകൾ മാനസിക ആരോഗ്യ മേഖലയിലുണ്ട്.    

തെറാപിസ്റ്റ് 

പരിചരണ കേന്ദ്രത്തിൽ ഒറ്റയ്‌ക്കോ ഒരു ഗ്രൂപ്പിന്റെ ഭാഗമായോ തെറാപിസ്റ്റ് എന്ന നിലയിൽ ദീർഘകാലം ജോലി ചെയ്യാവുന്നതാണ്. പലതരം ദുശ്ശീലങ്ങൾ കൊണ്ടു പൊറുതി മുട്ടിയവരും സാധാരണ ജീവിതം നയിക്കാൻ ശേഷിയില്ലാത്തവരുമായ ആൾക്കാർക്ക് സേവനം അത്യാവശ്യമായിരിക്കും. കല, യോഗ, സംഗീതം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തെറപ്പി കോഴ്‌സുകളുണ്ട്.

സ്‌കൂൾ കൗൺസലർ

സ്‌കൂളുകളിലെത്തി വിദ്യാർഥികൾക്ക് കൗൺസലിങ് സേവനം നൽകുക. ദൈനം ദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ, വ്യക്തിപരമായ പ്രതിസന്ധികൾ, കരിയറിനെക്കുറിച്ചുള്ള ആശങ്ക എന്നിവയാണ് പരിഹരിക്കേണ്ടത്. ഈ ജോലിയിൽ ശ്രദ്ധിച്ചാൽ എത്രയോ വിദ്യാർഥികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ കഴിയും.

ജീവിത പരിശീലകൻ

ജീവിതത്തിൽ ആർജിച്ചെടുത്ത എല്ലാ കഴിവുകളും ഒരു പരിശീലകൻ എന്ന നിലയിൽ ഉപയോഗിക്കുക. ലക്ഷ്യം മനസ്സിലാക്കാനും നേടാനും പലരെയും സഹായിക്കുക.

ബിസിനസ്

ബിസിനസ് മേഖലയിലാണ് താൽപര്യമെങ്കിൽ ജോലികൾക്ക് ഒരു കുറവുമില്ല.

ബിസിനസ് ഓപറേഷൻസ് മാനേജ്‌മെന്റ്

എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും അവരെ നയിക്കാൻ ആളിനെ ആവശ്യമുണ്ട്. തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിക്കാനും ആളു വേണം. ബിസിനസ് ഓപറേഷൻസ് മാനേജർ എന്ന നിലയിൽ പുതിയ ആളുകളെ നിയമിക്കുന്നതിൽ, ബജറ്റ് നിശ്ചയിക്കുന്നതിൽ അനുഭവ പരിചയമുള്ള ഒരു വ്യക്തിയുടെ സേവനമാണ് വേണ്ടത്. ഇവിടെ ഏറ്റവും കൂടുതൽ വേണ്ടത് ഒരു തുടക്കക്കാരന്റെ ആവേശമല്ല, പക്വതയും പരിചയവുമാണ്.

ഫണ്ട് സ്വരൂപിക്കൽ

പൊതുജനങ്ങളുമായി ബന്ധപ്പെട്ടു ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഇത് നല്ലൊരു മേഖലയാണ്. സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മൂലധനം സ്വരൂപിക്കാൻ സഹായം ആവശ്യമുണ്ട്.

ഫിനാൻഷ്യൽ അനലിസ്റ്റ്

കണക്കുകളെ പേടിയില്ലെങ്കിൽ ഇത് തീർച്ചയായും പരിഗണിക്കാവുന്ന ജോലിയാണ്. സാമ്പത്തിക മേഖലയിലെ പുതിയ പ്രവണതകൾ മനസ്സിലാക്കാൻ കഴിയുന്നുവെങ്കിൽ വ്യക്തികളുടെ ഫണ്ട് മാനേജ് ചെയ്യാൻ അവരെ സഹായിക്കാവുന്നതാണ്. ഇൻഷുറൻസ് മേഖലയിലും അനലിസ്റ്റ് പോസ്റ്റിൽ ഒട്ടേറെപ്പേരെ ആവശ്യമുണ്ട്.

റിക്രൂട്ടിങ് വിദഗ്ധൻ

ഏതെങ്കിലും ഒരു വ്യവസായവുമായി ബന്ധപ്പെട്ട് കൃത്യമായ അറിവുണ്ടെങ്കിൽ ആ മേഖലയിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ ജോലിക്കാരെ നിയമിക്കുന്നതിൽ സഹായം നൽകാവുന്നതാണ്. കഴിവുകളുള്ളവരെ കണ്ടെത്തി അനുയോജ്യ സ്ഥാപനങ്ങളിലേക്ക് നയിക്കുക എന്നതാണ് ചെയ്യേണ്ടത്. ആശയ വിനിമയ ശേഷിയാണ് ഇവിടെ പ്രധാനമായും വേണ്ടത്.

സൗന്ദര്യ, സംരക്ഷണ, പരിചരണ മേഖല

സൗന്ദര്യ സംരക്ഷണ പരിചരണ മേഖലയിൽ എന്നും എപ്പോഴും ഒട്ടേറെ ഒഴിവുകളുണ്ട്. ഒരു ഡിപ്ലോമ കോഴ്‌സിലെ വിജയം കൂടിയുണ്ടെങ്കിൽ വീട്ടിൽ നടത്തുന്ന പരീക്ഷണങ്ങൾ വിശാലമായ ഒരു മേഖലയിലേക്ക് പരിവർത്തിപ്പിക്കാവുന്നതാണ്.

പഴ്‌സണൽ ട്രെയിനർ

പലർക്കും വേണ്ടത് ശാരീരികമായ ആരോഗ്യവും ഫിറ്റ്‌നസുമാണ്. ഇതിന് അവരെ സഹായിക്കുന്നവരെ എന്നും ആവശ്യമുണ്ട്. ജിമ്മിലോ പാർക്കിലോ എവിടെവേണമെങ്കിലും ഒരു ഓഫിസ് സജ്ജീകരിക്കാവുന്നതാണ്.

മസാജ് തെറാപിസ്റ്റ്

ആർക്കാണ് നല്ലൊരു മസാജ് ഇഷ്ടമല്ലാത്തത്. സ്പായിലോ സലൂണിലോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ കഴിവുകൾ തെളിയിക്കാവുന്നതാണ്.

എയ്‌സ്‌തെറ്റീഷ്യൻ

വാക്‌സിങ്, ഫേഷ്യൽ ഉൾപ്പെടെ ഒട്ടേറെ രീതികളിൽ ഈ രംഗത്ത് കഴിവു തെളിയിക്കാം.

ഹെയർ സ്റ്റൈലിസ്റ്റ്

മുടി മുറിക്കുന്നതിൽ മുതൽ കളർ കൊടുക്കുന്നതുവരെ ഒട്ടേറെ പരീക്ഷണങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. ഏതെങ്കിലുമൊന്ന് തിരഞ്ഞടുത്ത് പരീക്ഷണം നടത്താവുന്നതാണ്. 

 ഹോബികൾ

ഹോബികൾ ജോലിയാക്കി മാറ്റാനുള്ള അവസരവും 35-ാം വയസ്സിൽ ഒരാളെ കാത്തിരിക്കുന്നു. പെയ്‌ന്റിങ്, ആശാരിപ്പണി ഒക്കെ പലരും ഹോബികളായി കൊണ്ടുനടക്കാറുണ്ട്. ഇവ സ്വന്തമായി ഒരു ബിസിനസ് ആയി മാറ്റാവുന്നതാണ്. അയൽക്കാർ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും പരസ്യം കൊടുക്കാനും കഴിയും.

ആരോഗ്യ പരിചരണം

ഡെന്റൽ അസിസ്റ്റന്റ് , പേരന്റിങ് സഹായി, ഇൻഷുറൻസ് ഏജന്റ് എന്നിങ്ങനെ ഒട്ടേറെ അവസരങ്ങൾ ഈ മേഖലയിലും കാത്തിരിക്കുന്നു.

35-ാം വയസ്സിൽ ജോലി തിരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം മാത്രം ഉറപ്പാക്കുക. അടുത്ത 35 വർഷത്തേക്ക് സന്തോഷത്തോടെയും ആശ്വാസത്തോടെയും ജീവിക്കാനുള്ള മേഖലയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

Content Summary : Good Careers to Start at 35 Years

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS