അവസാനം സിഇഒ പറഞ്ഞു: ‘ഏത് നേരത്താണോ എന്തോ...’ – ഒരു മറവിക്കഥ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Career Work Experience Series - P.S. Navami Memoir
Representative Image. Photo Credit : U. J. Alexander / Shutterstock.com
SHARE

മറവി സ്വാഭാവികമാണെങ്കിലും സ്ഥിരമായി മറവി സംഭവിച്ചാൽ ഒാഫിസിൽ ഒരിക്കലും മറക്കാത്ത ചിരിക്ക് വക നൽകും. ഒാഫിസ് വിട്ട് പോയാലും പഴയ സഹപ്രവർത്തകർ അതോർത്തിരിക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് പി.എസ്.നവമി.

സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന സമയം. ഡ്യൂട്ടി സമയം രാവിലെ 9 മണിയാണെങ്കിലും ഞാൻ നേരത്തേ ഒാഫിസിലെത്തുന്നതിനാൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു താക്കോൽ സിഇഒ എന്നെ ഏൽപിച്ചു. 

ആദ്യ ദിവസം രാവിലെ ഡോർ തുറന്ന് താക്കോൽ വാതിലിന്റെ പുറത്തു തന്നെ തൂക്കി (സത്യത്തിൽ എടുക്കാൻ മറന്നതാണ്‌) ഞാൻ മാതൃകയായി. വൈകിട്ട് ഒാഫിസിൽനിന്നു താമസിച്ച് ഇറങ്ങുന്ന സിഇഒ താക്കോൽ എടുത്ത് സെക്യൂരിറ്റിയെ ഏൽപിച്ചു രാവിലെ എനിക്കു തരാൻ പറയുന്നതും പതിവായി. 

‘സെക്യൂരിറ്റിയുടെ കൈയിൽ താക്കോൽ ഏൽപിച്ചു രാവിലെ വാതിൽ തുറക്കാൻ പറയുന്നത് ആണല്ലോ ഇതിലും ഭേദമെന്ന്’ സിഇഒ ചിന്തിച്ചാൽ അത് തികച്ചും സ്വഭാവികം മാത്രം.

ഒാഫിസിന്റെ താക്കോൽ മറവി സ്ഥിരമായപ്പോൾ ഒരു ദിവസം സഹികെട്ട സിഇഒ എന്റെ അടുത്തേക്ക് നേരിട്ടു വന്ന് മറന്നു വച്ച കീ എടുത്തു കൈയിൽ തന്നിട്ട് ഒറ്റച്ചോദ്യം: ‘നീ ഇത് ഇങ്ങനെ സ്ഥിരം മറക്കുകയാണെങ്കിൽ ഓഫിസ് ഡോറിന്റെ താക്കോൽ നിന്റെ വണ്ടിയുടെ താക്കോലിന്റെ കൂടെ ഇട്ടാൽ പോര?

വൗ... നൈസ് െഎഡിയ. ഒാഫിസിന്റെ താക്കോൽ സാറിന്റെ കൈയിൽനിന്നു വാങ്ങി എന്റെ വണ്ടിയുടെ കീ ചെയിനിൽ ബന്ധിപ്പിക്കാൻ തീരുമാനിച്ചു. 

അപ്പോഴാണ് മണിച്ചിത്രത്താഴിലെ ഇന്നസന്റിന്റെ ഡയലോഗ് എനിക്കും പറയേണ്ടി വന്നത് – ‘എടുത്തിട്ടില്ല, ശെരിക്കും എടുത്തിട്ടില്ല,’ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എടുക്കാൻ മറന്നിരിക്കുന്നു..!

ഇത്രയും പറഞ്ഞ് വണ്ടിയുടെ താക്കോൽ എടുക്കാൻ പുറത്തേക്കോടിയ എന്നെ നോക്കി ചിരിച്ചോണ്ട് സിഇഒ പറഞ്ഞു – ‘ഏത് നേരത്താണോ എന്തോ...’

Career Work Experience Series - P.S. Navami Memoir
പി.എസ്.നവമി

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - P.S. Navami Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS