ഫാഷൻ രംഗത്ത് ഉയരങ്ങൾ കീഴടക്കാനാണോ ആഗ്രഹം?; സ്വപ്നം സഫലമാക്കാം എൻഐഎഫ്‌ടിയിൽ പഠിച്ച്...

HIGHLIGHTS
  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
  • ഫൈനൽ ഇയർ കുട്ടികൾക്കും അപേക്ഷിക്കാം.
fashion-design-course
Representative Image. Photo Credit: WAYHOME-studio/Shutterstock
SHARE

ഫാഷൻ രംഗത്ത് ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നവരെ ശാസ്‌ത്രീയമായി പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണ് എൻഐഎഫ്‌ടി (National Institute of Fashion Technology). കണ്ണൂരടക്കം 18 ക്യാംപസുകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനു ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ: 3000 (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500). 5000 രൂപ ലേറ്റ് ഫീ അടച്ച് ജനുവരി ആദ്യവാരം വരെ അപേക്ഷിക്കാം. ഫൈനൽ ഇയർ കുട്ടികൾക്കും അപേക്ഷിക്കാം; 2023 സെപ്റ്റംബർ 30ന് അകം യോഗ്യത തെളിയിച്ചാൽ മതി. മിനിമം മാർക്ക് വ്യവസ്ഥയില്ല. 

പ്രോഗ്രാമുകൾ

∙ബാച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്): (4 വർഷം, ഫാഷൻ/ലെതർ/അക്‌സസറി/ടെക്സ്റ്റൈൽ/നിറ്റ് വെയർ ഡിസൈൻ/ഫാഷൻ കമ്യൂണിക്കേഷൻ. യോഗ്യത: പ്ലസ്‌ ടു.

∙ബാച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി (ബിഎഫ്ടെക്): 4 വർഷം. മാത്‌സും ഫിസിക്സും അടങ്ങിയ പ്ലസ്‌ ടു വേണം.

∙മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്): 2 വർഷം; സർവകലാശാലാ ബിരുദം, അഥവാ എൻഐഡിയിൽനിന്നോ എൻഐഎഫ്‌ടിയിൽനിന്നോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമയാണു യോഗ്യത. 

∙മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എംഎഫ്എം): 2 വർഷം; സർവകലാശാലാ ബിരുദം അഥവാ എൻഐഎഫ്‌ടിയിൽനിന്നോ എൻഐഡിയിൽനിന്നോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ.

∙മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എംഎഫ്ടെക്): 2 വർഷം; എൻഐഎഫ്ടിയിലെ ബിഎഫ് ടെക്‌ അഥവാ ഏതെങ്കിലും ബിടെക്. 

ബാച്‌ലർ പ്രോഗ്രാമുകളിലെ അപേക്ഷകരുടെ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 24ൽ കുറവായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സുവരെ കൂടുതലാകാം.  മാസ്റ്റർ ബിരുദ പ്രോഗ്രാമുകൾക്കു പ്രായപരിധിയില്ല. എല്ലാ പ്രോഗ്രാമുകളിലും കേന്ദ്ര സർക്കാർ‌ മാനദണ്ഡപ്രകാരം സംവരണമുണ്ട്. എല്ലാ പ്രോഗ്രാമുകൾക്കുമുള്ള എൻട്രൻസ് പരീക്ഷ ഫെബ്രുവരി 5ന് കൊച്ചി, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി അടക്കം 37 കേന്ദ്രങ്ങളിൽ. മാതൃകാചോദ്യങ്ങൾ സൈറ്റിലുണ്ട്. 011-40849650; ui.research@nift.ac.in; 

വെബ്: www.nift.ac.in 

Content Summary : Apply for Design, Fashion Technology courses at NIFT

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS