ADVERTISEMENT

സുപ്രധാന പിഎസ്‌സി പരീക്ഷകൾ പ്രതീക്ഷിക്കുന്ന 2023ൽ തയാറെടുപ്പിനു മാർഗനിർദേശവുമായി മലയാള മനോരമ തൊഴിൽവീഥി ഒരുക്കുന്ന സെമിനാർ ജനുവരി 14ന്. മനോരമ കൊച്ചി ഓഫിസിൽ രാവിലെ 10 മുതൽ ഒന്നു വരെ നടത്തുന്ന സെമിനാർ പ്രശസ്ത പരിശീലകൻ മൻസൂർ അലി കാപ്പുങ്ങൽ നയിക്കും. 

 

പത്താം ക്ലാസ് മുതൽ ബിരുദം വരെ നിലവാരത്തിലുള്ള ഒട്ടേറെ പരീക്ഷകൾ 2023ൽ നടക്കാനിരിക്കുകയാണ്. ഈ പരീക്ഷകൾ മുൻനിർത്തി, പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കാനുള്ള സൂക്ഷ്മനിർദേശങ്ങൾ ഉൾപ്പെടുത്തിയാണു ക്ലാസ് നടത്തുക. 

 

300 രൂപയടച്ച് റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് 6 മാസത്തേക്കു തൊഴിൽവീഥിയും തൊഴിൽവീഥിയുടെ 2023ലെ കരിയർ പ്ലാനറും ലഭിക്കും. bit.ly/Thozhilveedhi2023 എന്ന ലിങ്ക് വഴിയോ മനോരമ കൊച്ചി ഒാഫിസിൽ നേരിട്ടോ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0484–4447411

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com