ADVERTISEMENT

കേരള സംസ്ഥാന സ്ഥാപനമായ തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് പരിശീലന പ്രോഗ്രാം പ്രവേശനത്തിനു 30 വരെ തപാൽവഴി അപേക്ഷ സ്വീകരിക്കും. ഇൻസ്ട്രുമെന്റ് റേറ്റിങ്ങോടെയുള്ള കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കും. Rajiv Gandhi Academy For Aviation Technology, Trivandrum International Airport, ITI Junction, Chackai, Beach P.O, Thiruvananathapuram – 695 007; ഫോൺ: 0471 2501814, ragaat@gmail.com; വെബ്: www.rajivgandhiacademyforaviationtechnology.org. പരിശീലനം ഏപ്രിൽ / മേയ് മാസത്തിൽ ആരംഭിക്കും.

 

∙ പ്രവേശനയോഗ്യത: മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് എന്നിവയ്ക്ക് ആകെ 55%, എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% എന്ന ക്രമത്തിലെങ്കിലും മാർക്കോടെ പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്കു വേണ്ടത് യഥാക്രമം 45, 50%. 2023 ഏപ്രിൽ ഒന്നിന് 17 വയസ്സു തികയണം. കോഴ്സ് ദൈർഘ്യം ഉദ്ദേശം 3 വർഷം.

മികച്ച ആരോഗ്യം നിർബന്ധം, ‘ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ’ അംഗീകരിച്ച ഡോക്ടർ നൽകിയ ക്ലാസ് I മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. പക്ഷേ തുടക്കത്തിൽ ക്ലാസ് II മെഡിക്കൽ സർട്ടിഫിക്കറ്റ് ആയാലും മതി. www.dgca.gov.in എന്ന സൈറ്റിലെ PERSONNEL-MEDICAL ലിങ്കിൽ അംഗീകൃതസഥാപനങ്ങളുടെയും ഡോക്ടർമാരുടെയും വിവരങ്ങളുണ്ട്.

 

∙ ഫീസ്: സിംഗിൾ എൻജിൻ പരിശീലനത്തിന് ആകെ ഫീസ് 28.70 ലക്ഷം രൂപ. 5 ഗഡുക്കളായി അടയ്ക്കാം. മൾട്ടി–എൻജിൻ എൻഡോഴ്സ്മെന്റോടെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വേണമെങ്കിൽ, 15 മണിക്കൂർ അധിക പറക്കലിന് 6 ലക്ഷം രൂപ കൂടുതലടയ്ക്കണം. നികുതി പുറമേ.

 

∙ സിലക്‌ഷൻ: 2 ഘട്ടങ്ങളുണ്ട്. പക്ഷേ അപേക്ഷകർ കുറവാണെങ്കിൽ ഇന്റർവ്യൂ മാത്രം.

(1) എഴുത്തുപരീക്ഷ: പ്ലസ്ടു നിലവാരത്തിൽ ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്സ്, ജ്യോഗ്രഫി, യുക്തിചിന്ത (ബുദ്ധിശക്തി), ജനറൽ ഏവിയേഷൻ എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ചോദ്യങ്ങൾ. ജയിക്കാനുള്ള കട്ട്ഓഫ് മാർക്കിൽ പട്ടികവിഭാഗക്കാർക്ക് 5% ഇളവുണ്ട്. പരീക്ഷാകേന്ദ്രം പിന്നീടറിയിക്കും.

(2) ഇന്റർവ്യൂ: എഴുത്തുപരീക്ഷയിലെ പ്രകടനം നോക്കി തിരഞ്ഞെടുത്തവരെ ഇന്റർവ്യൂ ചെയ്യും. തീയതി പിന്നീടറിയിക്കും.

 

∙ അപേക്ഷ: വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്‌ത് ബാങ്ക് ഡ്രാഫ്റ്റും നിർദിഷ്ടരേഖകളും വച്ച് 30ന് അകം കിട്ടത്തക്കവിധം തപാലിൽ അയയ്ക്കണം. The Executive Vice Chairman, Rajiv Gandhi Academy for Aviation Technology, Thiruvananthapuram എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 4000 രൂപയുടെ ഡ്രാഫ്റ്റാണ് വയ്ക്കേണ്ടത്. പട്ടികവിഭാഗക്കാർ 2000 രൂപ. പൂർണവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

 

Content Summary : Apply for Rajiv Gandhi Academy For Aviation technology Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com