രാജ്യത്തിനകത്തും പുറത്തുമുള്ള എയർലൈനുകളിൽ അവസരം; എയർ ഹോസ്റ്റസാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം.
airhostes
Representative Image. Photo Credit : IPGGutenbergUKLtd/iStock
SHARE

ചോദ്യം: എയർ ഹോസ്റ്റസാകാൻ എന്തു പഠിക്കണം, എങ്ങനെ തയാറെടുക്കണം ?

- സന്ധ്യ

ഉത്തരം: ആത്മവിശ്വാസം, മികച്ച ആശയവിനിമയ ശേഷി, ആകർഷകമായ പെരുമാറ്റം, പ്രശ്നപരിഹാരശേഷി എന്നിവയാണ് എയർ ഹോസ്റ്റസിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ. പ്ലസ്ടുവും ത്രിവത്സര ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമയും, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം - ഈ യോഗ്യതകളുള്ളവർക്ക് നേരിട്ടു ജോലിക്ക് അപേക്ഷിക്കാം. വിമാനക്കമ്പനികളുടെ പരസ്യങ്ങൾക്കായി കാത്തിരിക്കരുതെന്ന് അർഥം. ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം. ഹിന്ദി അറിഞ്ഞിരിക്കുന്നതും ഗുണം ചെയ്യും. വിദേശഭാഷകളിൽ ഫ്രഞ്ച്, അറബിക്, ജർമൻ, സ്പാനിഷ് എന്നിവയിലൊന്നോ ഒന്നിലേറെയോ അറിയുന്നതും നന്ന്.

Read Also : ഉന്നത പഠനത്തിന് യുഎസ്, ഓസ്ട്രേലിയ ലക്ഷ്യമിടുന്നവരാണോ?

അവിവാഹിതകളായിരിക്കണം. സൗന്ദര്യത്തെക്കാളുമുപരി വ്യക്‌തിത്വത്തിനാണു പ്രാധാന്യം. പ്രായപരിധി 18- 26. കുറഞ്ഞത് 157.5 സെന്റിമീറ്റർ ഉയരവും ആനുപാതിക തൂക്കവും വേണം. കണ്ണട കൂടാതെ നല്ല കാഴ്ചശക്തിയും വേണം. എയർലൈനുകൾ മാറുന്നതനുസരിച്ച് മാനദണ്ഡങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കും. ചില എയർലൈനുകൾ നീന്തലറിഞ്ഞിരിക്കണമെന്നും നിഷ്കർഷിക്കാറുണ്ട്.

എയർ ഹോസ്റ്റസ് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുണ്ട്. പ്ലസ്ടുവിനു ശേഷം ഏതു കോഴ്സ് ചെയ്തവർക്കും എയർ ഹോസ്റ്റസ് ജോലിക്കു ശ്രമിക്കാമെങ്കിലും ബിബിഎ ഏവിയേഷൻ, ഡിപ്ലോമ ഇൻ കാബിൻ ക്രൂ, ബിഎസ്‌സി ടൂറിസം / ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവ അഭിലഷണീയമാണ്. നിലവാരമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും വിഷയങ്ങളിൽ ബിരുദം നേടുന്നതാകും നല്ലത്.

രാജ്യത്തിനകത്തും പുറത്തുമുള്ള എയർലൈനുകളിൽ അവസരമുണ്ട്. കഴിവും പരിചയവും വിലയിരുത്തി സീനിയർ, ചീഫ് എയർ ഹോസ്റ്റസ് പദവികളിലേക്കു സ്ഥാനക്കയറ്റം നേടാം. ഏതാനും വർഷത്തെ ജോലിക്കുശേഷം പരിശീലനം, ടൂറിസം, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിലേക്കു മാറുന്നവരുമുണ്ട്.

Content Summary : How to Become an Air Hostess: Course, Jobs, and Salary

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS