ADVERTISEMENT

നേരിട്ടല്ലാതെ അൽപം വളഞ്ഞ രീതിയിലുള്ള പിഎസ്‌സി ചോദ്യങ്ങൾക്കാണല്ലോ കൂടുതൽ പരിശീലനം ആവശ്യമുള്ളത്. സയൻസുമായി ബന്ധപ്പെട്ടവയാണെങ്കിൽ പ്രത്യേകിച്ചും. കെമിസ്ട്രിയിൽനിന്നുള്ള ചില ചോദ്യങ്ങൾ ചെയ്തുനോക്കാം.

Read Also : പഠനത്തിലും തൊഴിലിലും പ്രതീക്ഷിച്ചത്ര ഉയർച്ച നേടാൻ കഴിയുന്നില്ലേ

1. ചേരുംപടി ചേർക്കുക.

 

(1) കാസ്റ്റിക് സോഡ

(2) ജിപ്സം

(3) മിൽക്ക് ഓഫ് ലൈം

(4) കാസ്റ്റിക് പൊട്ടാഷ്

 

a. കാൽസ്യം സൾഫേറ്റ്

b. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

c. സോഡിയം ഹൈഡ്രോക്സൈഡ്

d. കാൽസ്യം ഹൈഡ്രോക്സൈഡ്

 

A. 1-a, 2-b, 3-d, 4-c

B. 1-c, 2-d, 3-a, 4-b

C. 1-c, 2-a, 3-d, 4-b

D. 1-b, 2-d, 3-a, 4-c

 

2. താഴെപ്പറയുന്നവയിൽ അലോഹ ഓക്സൈഡുകൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?

 

A. CaO

B. SO2

C. NO2

D. CO2

 

3. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

 

(1) ആസിഡുകൾ പ്രവർത്തനശേഷി കൂടിയ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു.

(2) ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിച്ച് കാർബൺഡൈഓക്സൈഡ് വാതകം സ്വതന്ത്രമാക്കുന്നു.

(3) ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങളാണ് ആസിഡുകൾ.

 

A. (1), (3) എന്നിവ

B. (1), (2), (3) എന്നിവ

C. (3) മാത്രം

D. (1), (2) എന്നിവ

 

4. ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക്സൈഡും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്നത് ?

 

A. ഹൈഡ്രജൻ ക്ലോറൈഡും ജലവും

B. സോഡിയം ക്ലോറൈഡും ജലവും

C. സോഡിയം ക്ലോറൈഡും ഹൈഡ്രജനും

D. ഹൈഡ്രജൻ ക്ലോറൈഡും സോഡിയവും

 

5. ചുവടെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?

 

A. ഒരു ആസിഡ് തന്മാത്രയ്ക്കു പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത.

B. ഒരു ആസിഡിന്റെ ബേസികത 2 ആണെങ്കിൽ ദ്വിബേസിക ആസിഡ് എന്നറിയപ്പെടുന്നു.

C. ഏക ബേസിക ആസിഡിന് ഉദാഹരണമാണ് H3PO4.

D. ഒരു ആസിഡിന്റെ ബേസികത 3 ആണെങ്കിൽ അതിനെ ത്രിബേസിക ആസിഡ് എന്നറിയപ്പെടുന്നു.

 

6. ആംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമേത് ?

 

A. NaOH

B. Cu(OH)2

C. Al2O3

D. Al(OH)3

 

7. ആസിഡുകളും അവയുടെ രാസവാക്യങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.

 

(1) H2CO3

(2) HNO3

(3) H3PO4

(4) H2SO3

(5) H2SO4

 

a. സൾഫ്യൂരിക് ആസിഡ്

b. ഫോസ്ഫോറിക് ആസിഡ്

c. കാർബോണിക് ആസിഡ്

d. നൈട്രിക് ആസിഡ്

e. സൾഫറസ് ആസിഡ്

 

A. 1-c, 2-b, 3-d, 4-a, 5-e

B. 1-c, 2-d, 3-b, 4-e, 5-a

C. 1-e, 2-b, 3-a, 4-d, 5-c

D. 1-a, 2-e, 3-b, 4-c, 5-d

 

 

ഉത്തരങ്ങൾ:

1.C, 2.A, 3.B, 4.B, 5.C, 6.C, 7.B

 

Content Summary : Mansoorali Kappungal PSC Tips - Science related PSC questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com