ADVERTISEMENT

പതിവായി വരാറുള്ള തുണിക്കടയിൽ അന്ന് എക്സ്എൽ വലുപ്പത്തിലുള്ള കറുത്ത ടീ ഷർട്ടുകൾ മാത്രം. വസ്ത്രം വാങ്ങാനെത്തിയവർ ആദ്യം അദ്ഭുതപ്പെട്ടു, പിന്നെ പ്രതിഷേധിച്ചു. ഒടുവിൽ തങ്ങളുടെ ഉപഭോക്തൃ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പരാതി പറയാൻ മാനേജരെ കാണണമെന്നായി. ഓഫിസ് മുറിയിൽ നിന്നിറങ്ങി വന്ന മാനേജർമാരെ കണ്ടപ്പോൾ വീണ്ടും അമ്പരപ്പ്. ഏകദേശം 10 വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ.

 

‘ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിലുള്ള അവകാശം നിഷധിക്കപ്പെട്ടപ്പോൾ നിങ്ങൾ ഇത്രത്തോളം പ്രതിഷേധിച്ചല്ലോ. എങ്കിൽ കുട്ടികൾക്കു സ്വന്തം ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴോ ?’ ഇതായിരുന്നു ആ കുട്ടികളുടെ ചോദ്യം. ഓരോരുത്തർക്കും തങ്ങളുടെ രക്ഷിതാക്കളുടെ സമ്മർദം മൂലം സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കാൻ കഴിയാത്ത സഹോദരിയുടെയോ സഹോദരന്റെയോ ഉദാഹരണവും പറയാനുണ്ടായിരുന്നു.

 

ഗായികയാകാൻ ആഗ്രഹിക്കുന്നയാളും ക്രിക്കറ്റ് താരമാകാനാഗ്രഹിക്കുന്നയാളും 90% മാർക്ക് വാങ്ങാൻ നിർബന്ധിക്കപ്പെടുന്നത് എന്തിനാണെന്ന ചോദ്യത്തിനു മുന്നിൽ ഉപഭോക്താക്കൾ പകച്ചുനിന്നു. ഒരു കടയിൽ ഒറ്റ നിറം, ഒറ്റ സൈസ് വസ്ത്രം മാത്രം വിൽക്കുന്നതു പോലെ അർഥശൂന്യമാണ് പഠനത്തിന്റെയും കരിയറിന്റെയും കാര്യത്തിൽ തങ്ങൾ പുലർത്താറുള്ള നിർബന്ധബുദ്ധികളുമെന്ന് അവർ തിരിച്ചറിയുകയായിരുന്നു.

 

‘ബോൺവിറ്റ ദി എക്സാം കലക്‌ഷൻ’ എന്ന പേരിൽ യുട്യൂബിൽ സെർച് ചെയ്താൽ ഈ വിഡിയോ കാണാം. 2019ൽ പുറത്തിറക്കിയ പ്രചാരണ വിഡിയോ ഈ പരീക്ഷക്കാലത്ത് വീണ്ടും പ്രചാരം നേടുന്നു. തങ്ങൾക്കു മുതിർന്നവരോടു പറയാനുള്ളത് കുട്ടികൾ ഈ വിഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നതാകും. കാണുന്നുണ്ടോ... മുതിർന്നവർ ?

 

Content Summary : Every Child deserves a choice beyond marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com