സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിനു സമീപം പ്രവർത്തിക്കുന്ന ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റ്’ 2023–’25 ബാച്ചിലെ ഫുൾടൈം എംബിഎ പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഈ കേരളസർക്കാർ സ്ഥാപനത്തിന് എഐസിടിഇ അംഗീകാരമുണ്ട്. ബിരുദം നൽകുന്നത് കേരള സർവകലാശാല.
KICMA : Kerala Institute of Co-Operative Management, Neyyar Dam Thiruvananthapuram–695 572; ഫോൺ: 8547618290, kicmamba@gmail.com, വെബ്: https://kicma.ac.in. മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സസ്, സിസ്റ്റംസ്, ലോജിസ്റ്റിക്സ് എന്നിവയിലെ 2 ശാഖകളിൽ സ്പെഷലൈസ് ചെയ്യാം. 50% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദവും KMAT/CMAT/CAT ഇവയൊന്നിലെ സ്കോറും വേണം. സംവരണസമുദായക്കാർക്കു മാർക്കിളവു ലഭിക്കും. സിലക്‌ഷന്റെ ഭാഗമായി ഇന്റർവ്യൂ, ഗ്രൂപ്പ് ചർച്ച എന്നിവയുണ്ട്. അപേക്ഷാഫീ 500 രൂപ. സെമസ്റ്റർ ഫീ 45,000 രൂപ. മറ്റു ഫീസ് പുറമേ. വിവരങ്ങൾ വെബ്സൈറ്റിൽ.
English Summary : MBA in Kerala Institute of Co Operative management