പഴയ ഈ മുത്തശ്ശിക്കഥ നിങ്ങൾ കേട്ടിരിക്കും. കുറെ നാളായി ഇതു വേഷം മാറി പടിഞ്ഞാറൻ നാടുകളിലും പ്രചാരത്തിലുണ്ട്. മുത്തശ്ശി പത്തുവയസ്സുകാരൻ പേരക്കുട്ടിയോട് : ‘നിനക്ക് അറിയാമോ? പശു നമുക്കു പാൽ തരുന്നില്ല’. കുട്ടി : ‘മുത്തശ്ശി എന്തു മണ്ടത്തരമാണു പറയുന്നത്? അച്ഛൻ എന്നും രാവിലെ നമ്മുടെ പശുവിനെ കറന്നല്ലേ അടുക്കളയിൽ പാലുമായെത്തുന്നത്?’ മുത്തശ്ശി :‘അപ്പോൾ നിനക്കു കാര്യമറിയാം. പശു പാൽ തരുന്നില്ല. പാൽ കിട്ടാൻ നിന്റെ അച്ഛൻ എന്താണു ചെയ്യുന്നത്? രാവിലെ എഴുന്നേറ്റ് പാത്രവുമായി തൊഴുത്തിൽച്ചെന്ന് ചവറും ചാണകവും മാറ്റി, തറ വൃത്തിയാക്കി, പശുവിന്റെ അകിടു കഴുകി, കിടാവിനെക്കൊണ്ടു കുടിപ്പിച്ച്, നന്നായി ചുരന്നു കഴിയുമ്പോൾ കിടാവിനെ മാറ്റി, പാത്രം തറയിൽ വച്ച്, തറയിൽ കുത്തിയിരുന്ന് ഈച്ചകടിയുംകൊണ്ട് പശുവിനെ കറക്കുന്നു. അവൻ കഷ്ടപ്പെട്ട് ഇത്രയുമൊക്കെ ചെയ്താലേ പാൽ കിട്ടൂ. അല്ലാതെ ഉണർന്നാലും എഴുനേൽക്കാതെ, തലയിൽ വെയിലടിക്കുന്നതുവരെ മടിപിടിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നാൽ, പശു വന്ന് ‘ഇതാ പാൽ’ എന്നു പറഞ്ഞ് നമുക്കു തരുന്നില്ല.’
HIGHLIGHTS
- ദൈവം ഇര കൊണ്ടുവന്ന് വായിലേക്ക് ഇട്ടുതരുന്നില്ല
- അവഗണിച്ച് ആലസ്യത്തെ പുണരുന്നവർക്ക് നേട്ടം കൈവരിക്കാനാവുന്നില്ല
- നേട്ടങ്ങൾ കൈവരിക്കുന്നവരെ അസൂയയോടെ നോക്കിയിട്ടു പ്രയോജനമില്ല
- മഹാവിജയങ്ങൾക്കുള്ള പരിശ്രമത്തിലെ ത്യാഗവും അപായസാധ്യതകളും നമുക്കറിയാം