എംപിഎച്ച്, ഡിപ്ലോമ, പിഎച്ച്ഡി പ്രോഗ്രാം ചെയ്യാം ശ്രീചിത്രയിൽ

HIGHLIGHTS
  • റജിസ്ട്രേഷൻ ഏപ്രിൽ 14 വരെ.
  • തിരുവനന്തപുരം അടക്കം കേന്ദ്രങ്ങളിൽ മേയ് 20ന് എൻട്രൻസ് പരീക്ഷയുണ്ട്.
phd
Representative Image. Photo Credit: P kali9/ istock
SHARE

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജൂലൈ ഒന്നിനു തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 14 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. 

പ്രോഗ്രാമുകൾ

1. എംപിഎച്ച് (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്), 24 മാസം ദൈർഘ്യം, 28 സീറ്റ്. നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബാച്‌ലർ ബിരുദം വേണം. തിരുവനന്തപുരം അടക്കം കേന്ദ്രങ്ങളിൽ മേയ് 20ന് എൻട്രൻസ് പരീക്ഷയുണ്ട്. അക്കാദമിക യോഗ്യത, സേവനപരിചയം, ഇന്റർവ്യൂ പ്രകടനം എന്നിവ സിലക്‌ഷനു പരിഗണിക്കും. 

2. ഡിപിഎച്ച് (ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്), ഒരു വർഷം, 11 സീറ്റ്.  3 വർഷത്തെ സർക്കാർ സേവനപരിചയമുള്ള എംബിബിഎസുകാർക്കു മാത്രം. ജൂൺ 5, 6 തീയതികളിലെ ടെസ്റ്റ് / ഇന്റർവ്യൂ വഴി സിലക്‌ഷൻ.

3. പിഎച്ച്ഡി : യുജിസി, സിഎസ്ഐആർ, ഐസിഎംആർ, ഡിബിടി എന്നിവയുടെ ജെആർഎഫ് അഥവാ ശ്രീചിത്രയിലെ എംഫിൽ വേണം. ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ/ ബയോമെഡിക്കൽ, ഹെൽത്ത് / മെഡിക്കൽ സയൻസസ്, ബയോ എൻജിനീയറിങ്, ബയോമെറ്റീരിയൽ സയൻസ് & ടെക്നോളജി എന്നീ വിഷയങ്ങളിൽ പഠനമാവാം. ഇന്റർവ്യൂ ജൂൺ മൂന്നിന്. പ്രോഗ്രാം ഏതായാലും അപേക്ഷാഫീ 1500 രൂപ. പട്ടികവിഭാഗം 1200 രൂപ.

Content Summary : PhD, PG, Diploma programmes at Sree Chitra Institute

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA