ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ സിഐസിടി നൽകുന്ന 2023–25 ഡോക്ടറൽ / പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പുകൾക്കായി 28ന് അകം അപേക്ഷ തപാൽ വഴി സമർപ്പിക്കണം ( Central Institute of Classical Tamil, Chemmozhi Salai Perumbakkam, Chennai – 600100; ഫോൺ : 044-22540125, office@cict.in.)

Read Also : ക്യാംപസ് റിക്രൂട്മെന്റ് കുറഞ്ഞു, പ്രീമിയം ഓഫറിന് പ്രീമിയം സ്കിൽ

എ) ഡോക്ടറൽ ഫെലോഷിപ്

ഏതെങ്കിലും സർവകലാശാലയിലോ ഗവേഷണസ്ഥാപനത്തിലോ ഫുൾ ടൈം പിഎച്ച്ഡി വിദ്യാർഥിയായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചിട്ടുള്ള 41 ക്ലാസിക്കൽ ടെക്സ്റ്റുകളിലൊന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ ആറാം നൂറ്റാണ്ടിനു മുൻപുള്ള കാലത്തിന് ഊന്നൽ നൽകിയുള്ളതാകണം ഗവേഷണം.

 

ഭാഷ, ഭാഷാശാസ്ത്രം അഥവാ ബന്ധപ്പെട്ട വിഷയങ്ങളായ ആന്ത്രപ്പോളജി, സോഷ്യോളജി, എജ്യുക്കേഷൻ, ആർക്കിയോളജി, എപ്പിഗ്രഫി, മ്യൂസിക്കോളജി, പെർഫോമിങ് ആർട്ട്, ഫോക്‌ലോർ, ഫിലോസഫി ഇവയൊന്നിൽ 55% എങ്കിലും മാർക്കോടെ പിജി ബിരുദം വേണം. പട്ടികവിഭാഗം 50% മതി. 2023 ഏപ്രിൽ ഒന്നിന് 30 വയസ്സു കവിയരുത്. പിന്നാക്ക / പട്ടികവിഭാഗം യഥാക്രമം 33 / 55 വയസ്സ്. ചെയ്യാൻ ഉദ്ദേശിക്കുന്ന ഗവേഷണത്തെപ്പറ്റി 15 പേജ് റിപ്പോർട്ട് സമർപ്പിക്കണം. സീറ്റുസംവരണമുണ്ട്. 2 വർഷം പ്രതിമാസം 30,000 രൂപയും, വർഷം 18,000 രൂപ ഗ്രാന്റും ലഭിക്കും.

 

ബി) പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്

ഭാഷ, ഭാഷാശാസ്ത്രം അഥവാ ബന്ധപ്പെട്ട വിഷയങ്ങളായ ആന്ത്രപ്പോളജി, സോഷ്യോളജി, എജ്യുക്കേഷൻ, ആർക്കിയോളജി, എപ്പിഗ്രഫി, മ്യൂസിക്കോളജി, പെർഫോമിങ് ആർട്ട്, ഫോക്‌ലോർ, ഫിലോസഫി ഇവയൊന്നിൽ പിഎച്ച്ഡി വേണം. ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചിട്ടുള്ള 41 ക്ലാസിക്കൽ ടെക്സ്റ്റുകളിലൊന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ ആറാം നൂറ്റാണ്ടിനു മുൻപുള്ള കാലത്തിന് ഊന്നൽ നൽകിയതാവണം പിഎച്ച്ഡി.

തമിഴ് സംസാരിക്കുന്നവരോ കോളജിൽ തമിഴ് പഠിച്ചിട്ടില്ലാത്തവരോ ആണെങ്കിൽ തമിഴ് അറിയാമെന്നതിനു സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

 

2023 ഏപ്രിൽ ഒന്നിന് 40 വയസ്സു കവിയരുത്. പിന്നാക്ക / പട്ടികവിഭാഗം യഥാക്രമം 43 / 45 വയസ്സ്.  ചെയ്യാൻ ഉദ്ദേശിക്കുന്ന ഗവേഷണത്തെപ്പറ്റി സമർപ്പിക്കുന്ന 15 പേജ് റിപ്പോർട്ട് വിലയിരുത്തിയാണു സിലക്‌ഷൻ. സംവരണമുണ്ട്, ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ തന്നെ ഗവേഷണം നടത്തണം. 2 വർഷം പ്രതിമാസം 50,000 രൂപയും വർഷം 30,000 രൂപ ഗ്രാന്റും ലഭിക്കും.

 

Content Summary : Apply For Central Institute of Classical Tamil Doctoral post doctoral fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com