ADVERTISEMENT

ചോദ്യം: ബിഎസ്‌സി നഴ്സിങ് പ്രവേശനരീതി, പ്രധാന സ്ഥാപനങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവ വിശദീകരിക്കാമോ?

 

നികിത

Read Also : ഇന്റർനാഷനൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

ഉത്തരം: കേരളം ഉൾപ്പെടെ രാജ്യത്ത് എല്ലായിടത്തും ഇക്കൊല്ലം മുതൽ ബിഎസ്‌സി നഴ്സിങ് പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയായിരിക്കണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശമുണ്ട്. പരീക്ഷ നടത്താൻ ജൂൺ 15 എന്ന സമയപരിധിയും വച്ചിട്ടുണ്ട്. പ്ലസ്ടു തലത്തിലുള്ള ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്നാകും ചോദ്യങ്ങൾ. ചില സ്ഥാപനങ്ങളുടെ പ്രവേശനപരീക്ഷയിൽ ഇംഗ്ലിഷ്, പൊതുവിജ്ഞാന ചോദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്.

 

മികച്ച രീതിയിൽ പരിശീലനം നേടുന്ന നഴ്സിങ് ബിരുദധാരികൾക്കു ലോകമെങ്ങും അവസരമുണ്ട്. പഠനകാലത്ത് മികച്ച ആശയവിനിമയശേഷി വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം. ഇംഗ്ലിഷിനു പുറമേ കഴിയുമെങ്കിൽ ഒരു വിദേശ ഭാഷ കൂടി പഠിച്ചെടുത്താൽ വിദേശ രാജ്യങ്ങളിൽ മൂല്യമേറും.

 

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷയിലെ (നീറ്റ്–യുജി) പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ജിപ്മെർ, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് (എഎഫ്എംസി), ബനാറസ് ഹിന്ദു സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ നഴ്സിങ് ബിരുദപ്രവേശനം നടത്തുന്നത്. മഹാരാഷ്ട്രയിലും നീറ്റ് സ്കോർ പരിഗണിച്ചാകും പ്രവേശനമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങളും സംസ്ഥാനങ്ങളും ഭാവിയിൽ ഈ വഴി പിന്തുടർന്നേക്കും.

 

ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജി വഴി ചില സ്ഥാപനങ്ങൾ ബിഎസ്‌സി നഴ്സിങ്ങിനു പ്രവേശനം നൽകുന്നുണ്ട്. സ്ഥാപനങ്ങളുടെ ഗുണനിലവാരം നോക്കിയേ പ്രവേശനം നേടാവൂ. നഴ്സിങ്ങിനു ചേരുംമുൻപ് സ്ഥാപനത്തിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. കേരളത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രോഗ്രാമുകൾ ലഭ്യമാണ്.

 

∙  ഇന്ത്യയിലെ ചില പ്രധാന സ്ഥാപനങ്ങൾ: എയിംസ് ഡൽഹി, ക്രിസ്ത്യൻ മെഡിക്കൽ കോളജ് വെല്ലൂർ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് പുണെ, കസ്തൂർബ മെഡിക്കൽ കോളജ് (മംഗളൂരുവിലും മണിപ്പാലിലും), കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി ലക്നൗ, ജിപ്മെർ (JIPMER) പുതുച്ചേരി, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് (PGIMER) ചണ്ഡിഗഡ്, സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ലക്നൗ, ബനാറസ് ഹിന്ദു സർവകലാശാല വാരാണസി, അലിഗഡ് മുസ്‌ലിം സർവകലാശാല, ജാമിയ ഹംദർദ് ഡൽഹി, ക്രിസ്ത്യൻ  മെഡിക്കൽ കോളജ് ലുധിയാന

 

Content Summary : Career Options and Future Prospects after B.SC Nursing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com