ADVERTISEMENT

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സ്ഥാപിച്ചിട്ടുള്ള ‘സെന്റർ ഫോർ ബ്രെയിൻ റിസർച്’ ഓഗസ്റ്റ് ഒന്നിനു തുടങ്ങുന്ന ഫുൾടൈം പിഎച്ച്ഡി പ്രോഗ്രാമിലേക്കു മേയ് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനാണു ബിരുദം നൽകുന്നത്.

Read Also : നീറ്റ് യുജി : ‘നീറ്റായി’ എഴുതാൻ അറിയണം ചില തന്ത്രങ്ങൾ

സയൻസ് മാസ്റ്റർ ബിരുദമോ മെഡിസിൻ / എൻജിനീയറിങ് / ടെക്നോളജി / ഫാർമസി / വെറ്ററിനറി വിഷയങ്ങളിലെ 4 വർഷത്തെയെങ്കിലും ബിരുദമോ വേണം. ജൂലൈ 31ന് അകം കോഴ്സ് പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. CSIR - UGC - NET-JRF/ UGC - NET-JRF / ICMR -JRF / DBT- JRF / INSPIRE യോഗ്യതയുള്ളവർക്കു മുൻഗണന.  www.cbr.iisc.ac.in.ഇമെയിൽ: academic.cbr@iisc.ac.in.

 

Content Summary : Apply for the full-time Ph.D. programme at the Centre for Brain Research at IISc Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com