ADVERTISEMENT

രാജഗുരുവിനെ എല്ലാവർക്കും വലിയ ബഹുമാനമാണ്. രാജാവ് അദ്ദേഹത്തെ കാണുമ്പോൾ എഴുന്നേറ്റുനിൽക്കും. ഒരു ദിവസം രാജാവ് ഗുരുവിനോടു ചോദിച്ചു: അറിവാണോ സ്വഭാവമാണോ മുഖ്യം? കുറച്ചു ദിവസങ്ങൾക്കുശേഷം ഉത്തരം നൽകാമെന്നു ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവിൽനിന്നു കുറച്ച് സ്വർണനാണയങ്ങൾ എടുത്തുകൊണ്ടുപോയി. കാവൽക്കാരൻ കണ്ടെങ്കിലും പ്രതികരിച്ചില്ല.

Read Also : പെട്ടന്നുള്ള ദേഷ്യത്തിൽ കടുത്ത തീരുമാനങ്ങളെടുക്കുന്നവരോട്

പല ദിവസങ്ങളിൽ ഇതാവർത്തിച്ചപ്പോൾ അയാൾ രാജാവിനെ വിവരമറിയിച്ചു. അടുത്ത ദിവസം ഗുരു രാജാവിനു മുന്നിൽ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റില്ല. കാര്യം മനസ്സിലാക്കിയ ഗുരു പറഞ്ഞു: താങ്കൾ എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാത്തത് ഞാൻ പണമെടുത്ത വിവരം അറിഞ്ഞതുകൊണ്ടാണ്. താങ്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ മനഃപൂർവം പണമെടുത്തതാണ്. എന്റെ സ്വഭാവം മോശമായപ്പോൾ അങ്ങ് എന്നെ ബഹുമാനിക്കാൻ മടിച്ചു.

 

ബഹുമാനം പിടിച്ചുവാങ്ങുന്നവരുണ്ട്, പ്രവൃത്തിയിലൂടെ നേടിയെടുക്കുന്നവരുമുണ്ട്. സ്വഭാവംകൊണ്ട് ബഹുമാനിക്ക പ്പെടുന്നവരും അധികാരംകൊണ്ടും സമ്പത്തുകൊണ്ടും ബഹുമാനിക്കപ്പെടുന്നവരുമുണ്ട്. ആദരമർഹിക്കുന്ന ഏതെങ്കിലും പ്രവർത്തനത്തിലോ പദവിയിലോ ഉള്ളവർക്കു ബഹുമാനം വിലയ്ക്കുവാങ്ങേണ്ടി വരില്ല. ഉൽകൃഷ്ടമായതൊന്നും കർമമണ്ഡലത്തിലില്ലെങ്കിൽ പിന്നെ കൃത്രിമമായി മഹത്വം നിർമിച്ചെടുക്കുകയേ മാർഗമുള്ളൂ.  ധനാഢ്യന്റെയും അധികാരിയുടെയും പിന്നാലെ ആൾക്കൂട്ടമിരമ്പുന്നത് അവരുടെ സ്വഭാവവൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല, അവരുടെ ശേഷിയെ ചൂഷണം ചെയ്യുന്നതിനുള്ള അവസരവാദമാണ്. പെരുമാറ്റ വൈശിഷ്ട്യമുള്ളവരോടുള്ള ബഹുമാനത്തിന് ആജീവനാന്ത വാറന്റിയുണ്ട്. 

 

സ്വത്തിന്റെയും സ്വാധീനത്തിന്റെയും പേരിലുള്ള ബഹുമാനം അവയ്ക്കു നാശം സംഭവിക്കുമ്പോൾ ഇല്ലാതാകും. ഭീഷണിപ്പെടുത്തി ബഹുമാനം വാങ്ങാൻ അധികാരത്തിലുള്ളവർക്കു കഴിയും.  അപരന്റെ കൂപ്പുകൈകൾ ആദരവും അംഗീകാരവുമായി രൂപാന്തരപ്പെടുന്നത് അതു ലഭിക്കുന്ന ആളുകളുടെ വ്യക്തിവൈശിഷ്ട്യംകൊണ്ടു മാത്രമാണ്. ബഹുമാനിപ്പിക്കുക എന്നൊരു വാക്കോ പ്രവൃത്തിയോ ഇല്ല. അതൊരാൾക്കു മറ്റൊരാളോടു തോന്നുന്ന സ്വാഭാവിക വികാരമാണ്.

 

Content Summary : The Problem with Demanding Respect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com